Image

ബിനോയ് തോമസ് ഫോമാ മെട്രോ റീജീയണല്‍ ആര്‍.വി.പിസ്ഥാനത്തേക്ക് മല്‍സരിക്കുന്നു

Published on 25 July, 2020
ബിനോയ് തോമസ് ഫോമാ മെട്രോ റീജീയണല്‍ ആര്‍.വി.പിസ്ഥാനത്തേക്ക് മല്‍സരിക്കുന്നു
അമേരിക്കന്‍ മണ്ണിലെ 35 വര്‍ഷത്തെ കലാ സാംസ്‌കാരിക നേതൃ രംഗത്തെ പ്രവ്രുത്തി പരിചയവുമായി ബിനോയ് തോമസ് ഫോമാ മെട്രോ റീജീയണല്‍ ആര്‍.വി.പി സ്ഥാനത്തേക്ക് മല്‍സരിക്കുന്നു

മെട്രോ റീജിയനെ വിജയ പാതയില്‍ നയിക്കുവാന്‍ പ്രതിഞ്ജാബദ്ധനാണു താനെന്നു് ബിനോയ് തോമസ് ഉറപ്പു നല്‍കുന്നു

എന്റെ നാടിനെ സ്നേഹിക്കാനും കലാ സാംസ്‌കാരിക രംഗത്തു വളരുവാനും എനിക്ക് സഹായകമായത് കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് എന്ന സംഘടനയാണ്. അതുപോലെ തന്നെ നല്ല സുഹൃത്ബന്ധങ്ങളും--ബിനോയ് പറയുന്നു.

'കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ മറയാതെ സൂക്ഷിക്കുന്നതിനോടൊപ്പം വിധിയുടെ വിളയാട്ടത്തില്‍ വഴുതിപ്പോയവര്‍ക്കു കൈത്താങ്ങായി തീരുവാന്‍ ഫോമാ എന്ന സംഘടനയില്‍ കൂടി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു-ബിനോയ് പറയുന്നു

'കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരള സമാജത്തെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് നയിക്കുവാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നു. കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലണ്ടിന്റെ മേല്‍ക്കൂര പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു ഭവന രഹിതര്‍ക്കു ഒരു തണലായി തീരുവാന്‍, സഹജീവികളെ സ്നേഹിക്കുവാന്‍ സമൂഹത്തില്‍ ഉറങ്ങിക്കിടക്കുന്ന വാസനയെ തൊട്ടുണര്‍ത്തുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.

ന്യൂ യോര്‍ക്ക് മെട്രോ റീജിയന്റെ ആര്‍.വി.പി. ആയീ എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്തി കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത് ഏറ്റവും നല്ല മാതൃകയാകുവാന്‍ സാധിക്കും. ഒരുമിച്ചു നിന്ന് മുന്നേറാം- ബിനോയ് വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക