Image

പോര്‍ട്ട്‌ലാന്‍ഡ്, ഓറിഗോണ്‍ കത്തുന്നോ? (ബി ജോണ്‍ കുന്തറ)

Published on 25 July, 2020
പോര്‍ട്ട്‌ലാന്‍ഡ്, ഓറിഗോണ്‍ കത്തുന്നോ? (ബി ജോണ്‍ കുന്തറ)
അരാജകത്വവാദികളെ പട്ടണങ്ങളില്‍ സ്വീകരിക്കുന്നതും വളര്‍ത്തുന്നതും വലിയ നശീകരണം വരുത്തുന്നു എന്ന് നേതാക്കള്‍ കാണുന്നില്ല.

ഫോര്‍ബ്സ് മാസിക ഏറ്റവും ജീവിതയോഗ്യ പട്ടണം എന്നു വിശേഷിപ്പിച്ച പോര്‍ട്ട്‌ലാന്‍ഡ് ഇന്നിതാ നാശത്തിന്റ്റെ മടിത്തട്ടില്‍. കഴിഞ്ഞ അമ്പതു ദിനങ്ങളിലേറെ ഈ പട്ടണത്തിലെ ജനത ഭീഷണിയുടെ നിഴലില്‍. നിരവധി വ്യാപാരങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു.

കേന്ദ്ര ഏജന്‍സികളായ ഡിസ്റ്റിക്ല്ട് ഫെഡറല്‍കോര്‍ട്ട്, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ആക്രമങ്ങള്‍ക്ക് ഇരയാകുന്നതിനു മുന്‍പ് നാഷണല്‍ ഗാര്‍ഡ് എത്തിയതിനാല്‍ അവ രക്ഷപ്പെട്ടു. എന്നിരുന്നാല്‍ത്തന്നെയും മേയര്‍ ആവശ്യപ്പെടുന്നത് കേന്ദ്ര സേന വേണ്ട എന്നാണ്. പോലീസ് സംരക്ഷണം ഇല്ലാത്തിടത്തോളം കേന്ദ്രത്തിന്റ്റെ ചുമതല സ്ഥാപനങ്ങള്‍ പരിരക്ഷിക്കുക എന്നതാണ്. ഒരു മേയര്‍ക്കും അത് തടയുവാന്‍ പറ്റില്ല.

ഇവിടെ രാഷ്ട്രീയ പരാമര്‍ശനം ഒഴിവാക്കുവാന്‍ പറ്റില്ല പരമാര്‍ത്ഥതയെ മൂടിവയ്ക്കുവാന്‍ പറ്റില്ല. ഡെമോക്രറ്റ്‌സ് ഭരണം നടത്തുന്ന നിരവധി അമേരിക്കന്‍ പട്ടണങ്ങള്‍ ഇതുപോലുള്ള അവസ്ഥ നേരിടുന്നു. ഇതിനുള്ള പ്രധാന കാരണം ഭരണ കര്‍ത്താക്കള്‍.

തുടക്കം ഓര്‍ക്കുന്നുണ്ടാകും പ്രസിഡന്റ് ട്രമ്പ് നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരായി നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഇതേ ഭരണനേതാക്കള്‍ അവരുടെ പട്ടണങ്ങള്‍ നിയമം ലംഘിക്കുന്നവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ എന്നു പ്രഖ്യാപിച്ചു.

ഇന്നിതാ ആന്റ്റിഫാ, ബി ല്‍ എം പോലുള്ള സാമൂഹിക വിരുദ്ധ സംഘടനകള്‍ ന്യൂയോര്‍ക്, സിയാറ്റില്‍, ഷിക്കാഗോ പോലുള്ള പട്ടണങ്ങള്‍ കൈയേറിയിരിക്കുന്നു അരാജകത്വം സൃഷ്ടിച്ചിരിക്കുന്നു. ജോര്‍ജ് ഫ്‌ലോയിഡ് പോലീസിന്റ്റെ കരങ്ങളാല്‍ വധിക്കപ്പെട്ടു എന്നതായിരുന്നല്ലോ ഈയൊരു പുതിയ പൊട്ടിത്തെറിയുടെ ഉറവിടം.

കോവിഡ് രോഗാണു ഇതേ പട്ടണങ്ങളെ ആക്രമിച്ചപ്പോള്‍ നേതാക്കള്‍ക്ക് കേന്ദ്ര ഭരണ സഹായം വേണ്ടിവന്നു. അത് രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. യൂ സ് മിലിട്ടറി ജാവീസ് സെന്റ്റര്‍ ആശുപത്രി ആക്കുന്നതില്‍,ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോക്ക് തടസ്സമില്ലായിരുന്നു. ആര്‍മി മെഡിക്കല്‍ ടീമും ആവശ്യമായിരുന്നു. എന്നാല്‍ അതേപട്ടണം കത്തിക്കുന്നതിനെയും ജനതയെ വെടിവയ്ച്ചിടുന്നതിനെയും തടയുന്നതിന് കേദ്രസഹായം പാടില്ല എന്തൊരു വിരോധാഭാസം?

സങ്കടം തീര്‍ക്കുന്നതിനാണോകൊള്ളിവയ്പ്പും, കടകള്‍ കുത്തിത്തുറക്കുന്നതും കമ്പ്യൂട്ടര്‍, ടി വി മുതലായവ അപഹരിക്കുന്നതും. കറുത്തവര്‍ഗ്ഗക്കാരെ വെള്ളക്കാരുടെ പീഡനങ്ങളില്‍ നിന്നും രക്ഷിക്കുക,അവകാശങ്ങളുടെ സംരക്ഷണം അതാണല്ലോ പ്രധാനലക്ഷ്യം.

പോലീസിനെ നിര്‍വീര്യമാക്കിയിരിക്കുന്നു. നാം കാണുന്നതോ കറുത്തവര്‍ഗ്ഗത്തില്‍ നിന്നുമുള്ളപിഞ്ചു കുഞ്ഞുങ്ങളടക്കം നിരവധി ദിവസേന ഷിക്കാഗോ, ന്യൂയോര്‍ക് പോലുള്ള പട്ടണങ്ങളില്‍ സ്വവര്‍ഗ്ഗത്തിന്റ്റെ വെടിയുണ്ടകളേറ്റ് മരിച്ചുവീഴുന്നു. എല്ലാ ജീവനും വിലയുണ്ട്

ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കളും നിരവധി മാധ്യമങ്ങളും അരാജകത്വം ഒരു നല്ല കാര്യം എന്ന നിലയില്‍ കാണുന്നു. കാരണം ട്രംപിനെ പരാജയപ്പെടുത്തുക അതാണല്ലോ പ്രധാന ലക്ഷ്യം.

സാമാന്യ ബോധമുള്ള ജനത ഇതൊന്നും കാണുന്നില്ല എന്ന് ഡെമോക്രാറ്റ് നേതാക്കള്‍ ചിന്തിക്കുന്നുണ്ടോ?അവരാരും ഇപ്പോള്‍ ശബ്ദം ഉയര്‍ത്താത്തത് അരാജകത്വവാദികളെ ഭയന്നിട്ട്.ട്രംപിനെ പരസ്യമായി തുണക്കുന്നവരുടെ വാഹനങ്ങള്‍, ഭവനങ്ങള്‍ ആക്രമിക്കപ്പെടുന്നു.

ഒരു വലിയ നിശബ്ദ ജനത അമേരിക്കയില്‍ കണ്ടും സഹിച്ചും ജീവിക്കുന്നു. ട്രംപിനെ ഭരണത്തില്‍ നിന്നും മാറ്റേണ്ടത് തിരഞ്ഞെടുപ്പു വഴി, അതാണ് ജനാതിപത്യ നടപടി. അല്ലാതെ തീവ്ര വാദികളെ ഇളക്കിവിട്ടും തുണച്ചും ജനതയില്‍ ഭീതി പടര്‍ത്തി ആകാം എന്ന ആശ തീര്‍ച്ചയായും നവംബറില്‍ തകര്‍ക്കപ്പെടും. ഒരു ജാതിയുടെ മാത്രമല്ല എല്ലാ ജീവനും വിലയുണ്ട് അതായിരിക്കണം നമ്മുടെ മുദ്രാവാക്യം
Join WhatsApp News
BobyVarghese 2020-07-25 12:13:29
This year's election is between law and order on one side and anarchy on the other. Between Democracy and Mobocracy. Entire Democrats endorse Mobocracy and anarchy. Their leaders like Obama or Biden bless those who are in riots, looting, arson and violence. They literally want to change the USA into another Venezuela or Nicaragua. One Democrat congress woman wants to change the name of our country. They want to abolish the police, CIA, FBI and supreme court. They burn our flag and disrespect our national anthem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക