Image

തെരുവിലെ പെണ്‍കുട്ടി (കവിത- രാജു കാഞ്ഞിരങ്ങാട്)

രാജു.കാഞ്ഞിരങ്ങാട് Published on 25 July, 2020
തെരുവിലെ പെണ്‍കുട്ടി (കവിത- രാജു കാഞ്ഞിരങ്ങാട്)
കറുത്തകണ്ണുള്ള വിഷാദവതിയായ -
പെണ്‍കുട്ടി
എത്ര ദുരിതപൂര്‍ണ്ണമാണ് നിന്റെജീവിതം
എന്നും പ്രഭാതത്തിലെ,യീ തണുപ്പില്‍
ഇരുളടഞ്ഞ ശവക്കുഴിയിലേക്കെന്നോണം
തെരുവുമൂലയിലൂടെ, ഗലികളിലൂടെ നിനക്ക്
യാചിച്ചു നടക്കേണ്ടിവരുന്നു
അപ്പോഴും തെമ്മാടികളായചിലര്‍
അശ്ലീലങ്ങള്‍പറഞ്ഞ് കണ്ണ്‌കൊണ്ട് നിന്നെ - കൊത്തിപ്പറിക്കുന്നു
നിനക്ക് കണ്ണുകാണില്ലെന്ന് കണ്ടാല്‍ തോന്നു -
കയേയില്ല
ഓരോ കാലടിശബദവുംവെച്ച് നീ ആളുകളുടെ
നീക്കത്തെ തിരിച്ചറിയുന്നു
ഓരോമൊഴിയിലൂടെനീ മനസ്സിനെ അടുത്തറി -
യുന്നു
നിന്റെ ഓരോവാക്കും എന്റെ ബോധത്തിലൂടെ -
യൂര്‍ന്ന്
ഓര്‍മ്മയില്‍ വന്നിറങ്ങിക്കൊണ്ടിരിക്കുന്നു
ആ വാക്കുകളെന്നെ ഗദ്ഗദംകൊണ്ടുമൂടുന്നു
അക്ഷരങ്ങളുടെ ഒഴുക്കും, ഇലകളുടെ നൃത്ത-
വുമാണ് നീ
ആഴങ്ങളില്‍നിന്നും ചുരത്തുന്നപ്രകാശം,
ലോകത്തിന്റെ നന്മ
നിന്നെയോര്‍ക്കുമ്പോള്‍ എന്നില്‍നിന്നുഞാന്‍
പൊഴിഞ്ഞുപോകുന്നു
നിലാവും, ആകാശവും, ഞാനും, ചക്രവാളവും
ഒരേകാന്ത വൃക്ഷമായിമാറുന്നു
ശരത്കാല ഇലപോലെ വീണടിയുന്നു
കഥയില്ലാതെ ചിത്രമില്ല
നിറങ്ങളായിവിരയുന്ന ചിത്രത്തിന്റെ ഇതളുക-
ളാണു നീ
മഞ്ഞില്‍പതിഞ്ഞ ആ മനോഹരമായ കാല്‍പ്പാട്
മനസ്സില്‍ നിന്നും മായുന്നേയില്ല
പിന്നെയും, പിന്നെയും നിന്റെയോര്‍മ്മ
മുറിവേറ്റൊരു പക്ഷിയേപ്പോലെ മനസ്സില്‍
പൊടുന്നനെ ചാടിവീഴുന്നു
ഒരിക്കല്‍ വരച്ചുവെച്ചാല്‍മതി
മറക്കില്ല നാം ഒരുനാളും ചില ഓര്‍മ്മകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക