വാരിധി തന്നിൽ തിരമാലകൾ എന്ന പോലെ ( രാമായണ ചിന്തകൾ-9: ജയശ്രീ രാധാകൃഷ്ണൻ)
kazhchapadu
23-Jul-2020
kazhchapadu
23-Jul-2020

അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്.
ശാരിക പൈതൽ ചൊല്ലിയത് പകർത്തി യെഴുതി എന്ന മട്ടിലാണ് അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എഴുത്തച്ഛൻ രചിച്ചിരിക്കുന്നത് അല്ലെങ്കിൽ സമർപ്പിച്ചിരിക്കുന്നത്. ഒരു കൊച്ചു പെൺ തത്ത ആണ് ശാരിക പൈതൽ. ഈ ശാരിക പൈതൽ ആണ് ശ്രീരാമചരിതം അനസ്യൂതം ചൊല്ലുന്നത്. ആരാണ് ഈ ശാരിക പൈതൽ? എഴുത്തച്ഛൻ തന്റെ അവസാനിക്കാത്ത വാക് പ്രവാഹത്തിന് കൂട്ടു പിടിച്ച വാഗ്ദേവതയുടെ തത്തയാണോ അതോ സാക്ഷാൽ വേദവ്യാസ പുത്രൻ ശുക ബ്രഹ്മർഷി യുടെ തത്തയോ? അതോ വെറുതെ പറഞ്ഞതാണോ?എന്തായാലും വാരിധി തന്നിൽ തിരമാലകൾ എന്ന പോലെ ലക്ഷണമൊത്ത പദാവലി ആണ് രാമായണത്തിൽ കാണാൻ കഴിയുക .

.jpg)
ഒരു പ്രതിഭാധനൻ തന്നെ അദ്ദേഹം . തുഞ്ചത്ത് ഗുരുനാഥനു പ്രണാമം. എല്ലാ രാജ്യങ്ങളിലും പ്രചാരത്തിലിരിക്കുന്ന പുരാവൃത്തങ്ങൾ ആണ് കാലാന്തരത്തിൽ കവികളുടെ ശില്പ ചാതുരി യിൽ ഇതിഹാസങ്ങൾ ആയി പരിണമിക്കുന്നത്. രാമചരിതത്തിന്റെ കാര്യവും അങ്ങനെതന്നെ. ക്രിസ്തുവർഷം രണ്ടാം ശതകം വാൽമീകി രാമായണം രചിച്ചപ്പോൾ കവിയുടെ ശില്പ ചാതുര്യം കഥയെ അത്യാകർഷകം ആക്കിത്തീർത്തു. രാമായണത്തിലെ കഥാപാത്രങ്ങൾ അന്നത്തെ കാലസ്ഥിതി അനുസരിച്ച് ഉത്തമ മാതൃകകൾ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ആദി കാവ്യത്തിന് ഭാരതത്തിൽ പ്രചാരം ലഭിച്ചതും, ജനങ്ങളുടെ ജീവിത മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ സാധിക്കുകയും ചെയ്തത്.
പിന്നീട് വന്ന കവികൾക്ക്, രാമകഥ കാവ്യ നിർമ്മാണത്തിനുള്ള അക്ഷയഖനി ആയിത്തീർന്നു. നിരവധി കാവ്യങ്ങൾ, തർജ്ജമകൾ നാടകങ്ങൾ മുതലായവ പ്രാദേശിക ഭാഷകളിൽ കൂടി രചിക്കപ്പെട്ടു. വാല്മീകി ശ്രീരാമനെ ഒരു ഉത്തമപുരുഷൻ ആയി അവതരിപ്പിക്കുകയും, ഇടയ്ക്കൊക്കെ അവതാരപുരുഷൻ ആണെന്നുള്ള സൂചന നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടുവന്ന വിവിധ ഭക്തി ശാഖകളിൽ പെട്ട കവികൾ ശ്രീരാമന് മനോധർമ്മ പരമായി ഒരു അവതാരപുരുഷൻ സ്ഥാനം കല്പിച്ചു നൽകുകയും കഥാഗതിയിൽ ചില്ലറ മാറ്റങ്ങൾ വരുത്തുകയുണ്ടായി. തനിക്കു സിദ്ധിച്ച ആധ്യാത്മിക സംസ്കാരത്തിനനുസരിച്ച് തത്വചിന്തകൾക്കും, ഭക്തിക്കും പ്രാമുഖ്യം നൽകിയാണ് എഴുത്തച്ഛൻ രാമായണ തർജ്ജിമ നിർവഹിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ എഴുത്തച്ഛന്റെ രാമായണത്തിൽ ഈശ്വര നാമാവലികൾക്കും, സ്തുതികൾക്കും ഇഷ്ടംപോലെ ദൃഷ്ടാന്തങ്ങളുണ്ട്.
തമിഴിൽ കിളിയെകൊണ്ട് പാടിക്കുക എന്നൊരു സമ്പ്രദായം നിലവിലുണ്ടായിരുന്നു. തമിഴ് നല്ല പരിചയമുണ്ടായിരുന്നു എഴുത്തച്ഛൻ ആ രീതി അവലംബിച്ചത് ആകാനുള്ള സാധ്യതയും ഉണ്ട് . മലയാളത്തിൽ രാമായണത്തിന് അത്ഭുതാവഹമായ പ്രചാരം സിദ്ധിക്കുന്നതിന് എഴുത്തച്ഛന്റെ കിളിപ്പാട്ടുകൾ ക്കുള്ള ഗാനാ ത്മകത ഒരു പ്രധാന കാര്യമാണ് എന്ന് എടുത്തു പറയണം .
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments