Image

വത്തിക്കാന്‍ ചാരന്‍ പൗലോയ്‌ക്ക്‌ പകരക്കാരന്‍ സാന്‍ഡ്രോ

കൈപ്പുഴ ജോണ്‍ മാത്യു Published on 01 June, 2012
വത്തിക്കാന്‍ ചാരന്‍ പൗലോയ്‌ക്ക്‌ പകരക്കാരന്‍ സാന്‍ഡ്രോ
ബര്‍ലിന്‍: വത്തിക്കാനിലെ രഹസ്യരേഖകള്‍ അപഹരിച്ച മാര്‍പാപ്പയുടെ പാചകക്കാരന്‍ അറസ്‌റ്റിലായ പൗലോ ഗബ്രിയേലിന്‌ പകരക്കാരനെ വത്തിക്കാന്‍ കണ്ടെത്തിയതായി മാധ്യമ റിപ്പോര്‍ട്ട്‌. പൗലോയുടെ പകരക്കാരനായി ഭാഗ്യം ലഭിച്ചത്‌ സാന്‍ഡ്രോ മരിയോട്ടി എന്ന ഇറ്റലിക്കാരനാണ്‌.

കഴിഞ്ഞ ബുധനാഴ്‌ച മാര്‍പാപ്പ വിശ്വാസികള്‍ക്ക്‌ പൊതുദര്‍ശനത്തിന്‌ ഉപയോഗിച്ച വത്തീറിലിയ പോപ്‌ മൊബീല്‍ എന്ന തുറന്ന കാറില്‍ സഹയാത്രികനായി മുന്‍സീറ്റില്‍ സാന്‍ഡ്രോ സ്‌ഥാനം പിടിച്ചിരുന്നു.

മാര്‍പാപ്പയുടെ പാചകക്കാരന്‍ മാത്രമല്ല, മാര്‍പാപ്പയുടെ പരിചാരകനും സഹയാത്രികനുമാണ്‌ സാന്‍ഡ്രോ. ഈ വലിയ അവസരം ഉപയോഗിച്ചാണ്‌ പൗലോ ചാരപ്പണി നടത്തിയത്‌.

വത്തിക്കാന്‍ രഹസ്യരേഖകളുടെ ചോര്‍ച്ചയെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുണ്ട്‌. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൗലോയെ കസ്‌റ്റഡിയില്‍ വിടാന്‍ കോടതി ഇവിടെ അനുമതി നല്‍കി. അന്വേഷണത്തിന്റെ കൂടുതല്‍ ഫലങ്ങള്‍ പുറത്തറിയാന്‍ ഒരാഴ്‌ച കൂടി കാത്തിരിക്കേണ്ടി വരും.
വത്തിക്കാന്‍ ചാരന്‍ പൗലോയ്‌ക്ക്‌ പകരക്കാരന്‍ സാന്‍ഡ്രോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക