Image

കോവിഡ് ഭയമോ ജാഗ്രതയോ ആവശ്യം? (ബി ജോൺ കുന്തറ)

Published on 22 July, 2020
കോവിഡ് ഭയമോ ജാഗ്രതയോ ആവശ്യം? (ബി ജോൺ കുന്തറ)
അമേരിക്കയിൽ കോവിഡ് ബാധിതരുടെ മരണസംഗ്യ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു.മരണനിരക്കിന് കുറവ് വരുന്നുണ്ട് എന്നതിലുപരി ഒരു പൂർണ്ണ വിരാമത്തിൽ എത്തിയിട്ടില്ല.

ഇന്ത്യയിൽ ഒരുസമയം കരുതി വൈറസ് നിയന്ധ്രിത സ്ഥിതിയിൽ എന്ന് എന്നാൽ ഇന്നിതാ അത് കാട്ടുതീ മാതിരി പടരുന്നു. ആഗോളതലത്തിൽ ഒരു രാജ്യവും പരിപൂർണ്ണ സുരക്ഷിതാവസ്ഥയിൽ എത്തിയിട്ടില്ല.

ഒരു സത്യാവസ്ഥ എല്ലാ ജനതയും മനസിലാക്കണം സമ്മതിക്കണം. ഈ അപകടകാരിയായ ശത്രു നമ്മെ വിട്ട് ഉടനേ പോകും എന്നു കരുതേണ്ട പിശാശുക്കളെ മതങ്ങളുടെ നേതിർത്വത്തിൽ നശിപ്പിക്കുവാൻ കാലാകാലങ്ങളായി നാം ശ്രമിക്കുന്നു? ഇവിടാണ് ഭയത്തെ മാറ്റി നിറുത്തി ജാഗ്രതക്കും സാമാന്യ അറിവിനും വിവേകത്തിനും സ്ഥാനം നൽകേണ്ടത്.

ചരിത്രം പരിശോധിച്ചാൽ കാണുവാൻ സാധിക്കും ഭയം മനുഷ്യ ജനതയെ ദുരന്തങ്ങളിലേക്കും നാശങ്ങളിലേക്കും മാത്രമേ തള്ളിവിട്ടിട്ടുള്ളു. കൊറോണ വൈറസിന് താമസിയാതെ നല്ല മരുന്നുകളും ചിലപ്പോൾ പ്രതിരോധ കുത്തിവ്യപ്പും കണ്ടു എന്നുവരും എന്നിരുന്നാൽ ത്തന്നെയും ഒരു സാധാരണ പനി മാതിരി ഈ അസുഖം നമ്മോടുകൂടി കാലങ്ങളോളം കാണുന്നതിനുള്ള സാധ്യതയും കണ്ടേക്കാം?
കോവിഡ് ആഗോളതലത്തിൽ ജനതയെ ആരോഗ്യ പരമായി മാത്രമല്ല ആക്രമിച്ചിരിക്കുന്നത്. സാമ്പത്തികമായും സാംസ്കാരികമായും. സാമ്പത്തികമായ നാശനഷ്ടങ്ങളുടെ കണക്കുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു.
സാമൂഹിക, സാംസ്കാരികതലങ്ങളിൽ ഭാവി തലമുറയുടെ വരുംകാലം ഏതുരീതിയിൽ? വിദ്യാഭ്യാസം മുടങ്ങിയിരിക്കുന്നു . മാതാപിതാക്കളിൽ തൊഴിലില്ലായ്‌മ പെരുകുന്നു. വീടടുകളിൽ ഒരു തടങ്കലിൽ താമസിക്കുന്ന ഒട്ടനവധിയുടെ മാനസിക നില പ്രധാനമായും ഒറ്റപ്പെട്ടു ജീവിക്കുന്നവർ?
ഇന്ത്യയിൽ രാഷ്ട്രീയ തലത്തിൽ മുതലെടുക്കുന്നതിനുള്ള കുറ്റാരോപണങ്ങൾ ശക്തമായി കാണുന്നില്ല. എന്നാൽ അമേരിക്കയിൽ  വിരുദ്ധമായും. ഇവിടെ നിരവധി മാധ്യമങ്ങളുടെയും രാഷ്ട്രീയ കച്ചവടക്കാരുടെയും പ്രധാന ഉദ്ദേശം കോവിഡ് ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ നിന്നും തുരത്തുന്നതിനുള്ള ഒരു ആയുധമായി ഉപയോഗിക്കുക.

പലേ തരങ്ങളിലുള്ള വിവരങ്ങൾ ഭരണ കർത്താക്കളിൽ നിന്നും സോഷ്യൽ മാധ്യമങ്ങളിൽ നിന്നും പുറത്തുവരുന്നു ശെരി ഏത് തെറ്റേത് ആരുപറയുന്നത് വാസ്തവം? പൊതുജനം ആശയക്കുഴപ്പത്തിലാവുന്നു.പ്രധാനമായും സി ൻ ൻ, ന്യൂയോർക്ക് ടൈംസ് ഇവ പ്രചരിപ്പിക്കുന്ന വാർത്തകൾ വളച്ചൊടിച്ചവ സാമാന്യ വിവേകം വെടിഞ്ഞിരിക്കുന്നു?

മുകളിൽ സൂചിപ്പിച്ചതുമാതിരി കോവിഡ് വൈറസ് നമ്മുടെ ജീവിതത്തിലെ മറ്റൊരു കൊതുകു പോലായി മാറും കൊതുക് എത്രയോ രോഗങ്ങൾ പരത്തുന്നു നിരവധി ഓരോ വർഷവും ആഗോളതലത്തിൽ മരിക്കുന്നു. നാം കൊതുകുമായി എത്രയോ നാളുകളായി യുദ്ധം നടത്തുന്നു

വിവേകം വികാരങ്ങളെ പരാജയപ്പെടുത്തേണ്ടിവരുന്നു. കൊതുകിനെ അകറ്റുന്നതിന് മരുന്നടിക്കുന്നു ജനാലകൾ അടക്കുന്നു അതുപോലതന്നെ കോവിഡ് വൈറസ്സിനെയും അകറ്റി നിറുത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുക അതിനുള്ള എല്ലാ വഴികളും നമ്മുടെ മുന്നിൽ.

ഒരുപാട് നല്ല ശാസ്‌ത്ര അറിവ്‌ നമ്മുടെ മുന്നിലുണ്ട് അവ പഠിക്കുവാൻ ശ്രമിക്കുക ആരെല്ലാം കോവിഡ് വൈറസിന് വേഗം കീഴ്‌പ്പെടും? പ്രായം കുറഞ്ഞവരെ, ആരോഗ്യമുള്ളവരെ  ഇത് എങ്ങിനെ ആക്രമിക്കുന്നു ഇവരുടെ ജീവനുകൾ അപകടാവസ്ഥയിലോ? രാഷ്ട്രീയക്കാരും ഏതാനും മാധ്യമങ്ങളും പറയുന്ന വാർത്തകൾക്ക് പ്രാധാന്യത നൽകാതിരിക്കുക.

ഓരോ ദിനവും അപകടസാദ്ധ്യതകൾ നിറഞ്ഞത് എന്നുകരുതി നാം മുന്നോട്ടുള്ള യാത്രക്ക് പൂർണ്ണമായും വിരാമവിടണോ ? കുറെയൊക്കെ സാഹസം ആവശ്യമെന്നുവരും.നഷ്‌ടം വന്നു എന്നും വരും. രണ്ടാം  ലോകമഹായുദ്ധത്തിൽ അമേരിക്ക ഇടപെട്ടത് ഒരു സാഹസമായിരുന്നു ആയിരക്കണക്കിന് ജനത പോർക്കളങ്ങളിൽ മരിച്ചുവീണു അവസാനം നൻമ്മ വിജയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക