Image

സ്‌നിഗ്ധ നന്ദിപതി യുസ് ദേശീയ സ്‌പെല്ലിംഗ് ബീ ജേതാവ്

Published on 01 June, 2012
സ്‌നിഗ്ധ നന്ദിപതി യുസ് ദേശീയ സ്‌പെല്ലിംഗ് ബീ ജേതാവ്
ഓക്‌സണ്‍ ഹില്‍: 85-ാമത് സ്ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ സ്‌നിഗ്ധ നന്ദിപതി(14) ജേതാവായി. ഫൈനലിലെത്തിയ എട്ടു പേരെ പിന്തള്ളിയാണ് സ്‌നിഗ്ധ ജേതാവായത്. കടന്നാക്രമണം എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച് വാക്കിന്റെ("G-U-E-T-A-P-E-N-S,"(guetapens)) സ്‌പെല്ലിംഗ് ശരിയായ രീതിയില്‍ പറഞ്ഞാണ് സ്‌നിഗ്ധ താരമായത്.

നാണയ ശേഖരണം വിനോദമായി കൊണ്ടു നടക്കുന്ന സ്‌നിഗ്ധ ഷെര്‍ലോക് ഹോംസിന്റെയും ആരാധികയാണ്. ഫിസിഷ്യനോ, ന്യൂറോ സര്‍ജനോ ആകണമെന്നാണ് സ്‌നിഗ്ധയുടെ ആഗ്രഹം. 30,000 ഡോളറാണ് സമ്മാനത്തുകയായി സ്‌നിഗ്ധയ്ക്ക് ലഭിക്കുക. ഒര്‍ലാന്‍ഡോ സ്വദേശിയായ ശ്രുതി മിശ്ര രണ്ടാം സ്ഥാനവും ന്യൂയോര്‍ക്ക് സ്വദേശിയായ അരവിന്ദ് വി.മഹാന്‍കാളി മൂന്നാം സ്ഥാനവും നേടി. 278 പേരാണ് മൂന്ന് ദിവസം നീണ്ടു നിന്ന ഇത്തവണ ദേശീയ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടു­ത്തത്.
സ്‌നിഗ്ധ നന്ദിപതി യുസ് ദേശീയ സ്‌പെല്ലിംഗ് ബീ ജേതാവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക