Image

ലോകത്ത് കോവിഡ് മരണനിരക്ക് കുറവ് കേരളത്തില്‍

Published on 21 July, 2020
ലോകത്ത് കോവിഡ് മരണനിരക്ക് കുറവ് കേരളത്തില്‍
തിരുവനന്തപുരം: ലോകത്ത് മരണനിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തിലെ മരണനിരക്ക് 0.33 ശതമാനമാണ്. നൂറുപേരില്‍ 0.33 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഡല്‍ഹിയില്‍ ഇത് മൂന്നുശതമാനമാണ്. തമിഴ്‌നാട്ടില്‍ 1.5,മഹാരാഷ്ട്രയില്‍ 3.8, ഗുജറാത്തില്‍ 4.4, കര്‍ണാടകയില്‍ 2.1 ശതമാനം എന്നിങ്ങനെയാണ് ഇതരസംസ്ഥാനങ്ങളിലെ മരണനിരക്ക്.

കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ 4985 പുതിയ കോവിഡ് കേസുകളും 70മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 3648 കേസുകളും 72മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ സമയത്തും ജനസാന്ദ്രതയും വയോജന സാന്ദ്രതയും ഹൃദ്രോഗം വളരെ കൂടുതലുളളതുമായ നമ്മുടെ സംസ്ഥാനത്ത് ഇത്ര കുറഞ്ഞ മരണങ്ങള്‍ മാത്രമുണ്ടാകുന്നത് സൂചിപ്പിക്കുന്നത് കേരളം ഉയര്‍ത്തിയ പ്രതിരോധത്തിന്റെ മികവ് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക