Image

കേന്ദ്ര അനുമതി കാത്ത് പങ്കജകസ്തൂരിയുടെ കൊറോണ പ്രതിരോധ മരുന്ന്

Published on 20 July, 2020
കേന്ദ്ര അനുമതി  കാത്ത് പങ്കജകസ്തൂരിയുടെ കൊറോണ പ്രതിരോധ മരുന്ന്

കൊറോണ പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള മരുന്ന് വിപണിയിലെത്തിങ്ങാനൊരുങ്ങി ആയുര്‍വേദ ഔഷധ നിര്‍മാതാക്കളായ പങ്കജകസ്തൂരി. കേരളത്തിന് പുറത്തുള്ള അഞ്ച് മെഡിക്കല്‍ കോളജുകളിലായി നടന്ന മരുന്ന് പരീക്ഷണം വിജയത്തിനടുത്താണെന്നും ഇനി കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പങ്കജകസ്തൂരിയുടെ അധികൃതര്‍ പറയുന്നു.


ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് മൈസൂര്‍, ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് കോലാപൂര്‍, ഇഎസ്‌ഐ മെഡിക്കല്‍ കോളേജ് ഹരീദാബാദ്, സവീത മെഡിക്കല്‍ കോളേജ് ചെന്നൈ, പൂനെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവടങ്ങിലാണ് പരീക്ഷണം നടത്തിയത്.



പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ വികസിപ്പിച്ചെടുത്ത ഏഴ് ഔഷധങ്ങളില്‍ നിന്ന് നിര്‍മിച്ച ഹെര്‍ബോ-മിനറല്‍ മരുന്നാണ് ‘സിങ്കിവിര്‍-എച്ച്‌’. കൊവിഡ് 



വര്‍ഷങ്ങളായി വൈറല്‍ പനിക്കും ബ്രോങ്കേറ്റിസിനുമായി പങ്കജകസ്തൂരി നല്‍കി വന്നിരുന്ന മരുന്നില്‍ തന്നെ ചില പരീക്ഷണങ്ങള്‍ നടത്തിയാണ് ‘സിങ്കിവിര്‍-എച്ച്‌’ലേക്ക് എത്തിയത്. മനുഷ്യരില്‍ ഈ മരുന്ന് പരീക്ഷിക്കുന്നതിന് മുന്‍പ് തന്നെ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഇത് പഠനത്തിന് വിധേയമാക്കിയിരുന്നു. 


ശേഷം വൈറല്‍ പനിക്കും ബ്രോങ്കേറ്റിസിനുമുള്ള മരുന്ന് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഡ്രഗ് ലയസന്‍സ് എടുക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രി ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുകയും ശേഷം ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുകയുമായിരുന്നു എന്നും ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു.


ഇപ്പോള്‍ വൈറല്‍ പനി, ബ്രോങ്കേറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഔഷധം എന്നാണ് കവറിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയോടെ കൊവിഡ് 19 എന്നുകൂടി രേഖപ്പെടുത്താന്‍ കഴിഞ്ഞാല്‍ മരുന്ന് വിപണിയില്‍ എത്തും എന്നും ഡോ. ഹരീന്ദ്രീന്‍ നായര്‍ പറയുന്നു. 30 ഗുളികയുടെ പാക്കറ്റിന് 375 രൂപയാകും വിപണി വില.

Join WhatsApp News
Josukuty 2020-07-20 14:22:43
പങ്കജകസ്തുരിയുടെ അവകാശവാദം ശെരിയല്ല എന്നു അലോപ്പതിക്കാർ. താഴത്തെ link കാണുക. https://www.facebook.com/infoclinicindia/posts/2870754826375676?hc_location=ufi
പൂത മാത്തന്‍ 2020-07-20 16:32:53
ഞങ്ങളുടെ വീടിൻ്റെ അടുത്ത് അങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സംഭവം ആണ് വിഷയം. 'പൂത മാത്തൻ' പെണ്ണ് കിട്ടിയെങ്കിലും പുറത്തു തിണ്ണയിൽ പത്തമ്പുറത് ആയിരുന്നു കിടപ്പ്. അവരുടെ വീട്ടിലെ പല കോഴികളും അവിടെ മുട്ടയിടും. ചില കോഴികൾ അവിടെ പൊരുന്നയും ഇരിക്കും. മാത്തൻ ഇപ്പോഴും ദേഹം തൂത്തു തിരുമി 'പൂത പൂത!' എന്ന് പറയും, അങ്ങനെയാണ് പുള്ളിക്ക് പൂത മാത്തൻ എന്ന പേര് കിട്ടിയത്. മാത്തൻ ഒരിക്കൽ പൂത ചൊറിച്ചിൽ സഹിക്കാൻ വയ്യാതെ കണിയാൻ ഗണേശനെ കണ്ടു. ഒരു കൊച്ചുകോഴിയെ കെട്ടി പിടിച്ചു കുറേനേരം ഇരുന്നാൽ മാത്തന്റെ ദേഹത്തെ പൂത മുഴുവൻ കോഴിയിൽ കയറും എന്നത് ആയിരുന്നു കണിയാൻ വിധിച്ചത്. താൻ സോപ്പിട്ടു കുളിക്കില്ല എന്നത് മാത്തനും പറഞ്ഞില്ല, സോപ്പും ഇഞ്ചയയും തേച്ചു കുളിക്കാൻ കണിയാനും പറഞ്ഞില്ല. എന്നതുപോലെ ആവുമോ -പങ്കജ കസ്തൂരിയുടെ ആയുർവേദ ചികിത്സ.
Nishanth 2020-07-20 17:44:20
Pankaja Kasthuri is notorious about adding Steroids. It is a fake a news. Steroid Kasthuri will be the number one company if they have vaccination for Covid19.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക