Image

സ്വര്‍ണ്ണനിറമുള്ള വരകള്‍ (കവിത: അനില്‍ മിത്രാനന്ദപുരം)

Published on 19 July, 2020
സ്വര്‍ണ്ണനിറമുള്ള വരകള്‍ (കവിത: അനില്‍ മിത്രാനന്ദപുരം)
എന്റെ കാഴ്ചയില്‍
ഉറുമ്പുകളുടെ കാലുകള്‍ക്ക്
ഒട്ടും വേഗതയില്ല !

അവയുടെ സഞ്ചാരപഥങ്ങള്‍ക്ക്
നേര്‍വരയുടെ നിഴലില്ല.
ദിക്കും ദിശയും അവ്യക്തം.
ഒറ്റനോട്ടത്തില്‍,
എങ്ങോട്ടെന്നില്ലാത്തൊരു യാത്ര !

എങ്കിലും,
രാവും പകലും
കുന്നും മലയും
മഴയും വെയിലുമൊന്നും
അവയുടെ മുന്‍പില്‍
പ്രതിസന്ധികളല്ല;
കാലത്തിന്റെ നിറഭേദങ്ങള്‍
മാത്രം !

നിമിഷവേഗങ്ങളും
ചെറിയ ജയങ്ങളും
വെറും
അത്താണികള്‍ മാത്രം !

സമയത്തെ
വെട്ടിവീഴ്ത്തുന്ന പടവാളേന്തി
ഭൂമിക്കു കുറുകെ
നിലíാതെ നീങ്ങുന്ന..,
നാഴികയെത്രയാണെങ്കിലും
തളരാതെ താണ്ടുന്ന
പാദങ്ങള്‍.

ഒരു മഞ്ഞുതുള്ളിതന്‍
മൗനം പോലെ,
കാലൊച്ചയില്ലാത്ത യാത്ര !

തന്റെ പിന്‍ഗാമികള്‍ക്ക്
നാളെയിലേക്ക് നടന്നുകയറാന്‍,
തന്നില്‍ നിന്നുയിര്‍ക്കൊള്ളുന്ന
ജീവന്റെ കണികയാല്‍
നടവഴി പാകിക്കൊണ്ട്
തുടരുന്നു...,
കാലം വരച്ചിട്ട ജീവിതരേഖയുടെ
നെറുകെയിലേക്കുള്ള
യാത്ര !!!                   



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക