Image

വംശീയ വിദ്വേഷം: കെ.പി ജോര്‍ജിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക... ജെയിംസ് കൂടല്‍

Published on 19 July, 2020
വംശീയ വിദ്വേഷം: കെ.പി ജോര്‍ജിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക... ജെയിംസ് കൂടല്‍

ടെക്സസ് സ്റ്റേറ്റില്‍ ഏറ്റവുമധികം മലയാളികള്‍ താമസിക്കുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ ജഡ്ജും മലയാളികളുടെ അഭിമാനവുമായ കെ.പി ജോര്‍ജിനെതിരെ വംശീയ അധിക്ഷേപം നടക്കുന്നതായുള്ള വാര്‍ത്ത അത്യന്തം ഖേദകരവും അപമാനകരവും അതിലേറെ നമ്മുടെ ആഭിജാത്യത്തെ മുറിപ്പെടുത്തുന്നതുമാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജഡ്ജ് കെ.പി ജോര്‍ജ്, മാനാഭിമാനമില്ലാത്തവരുടെ വംശീയ വിദ്വേഷത്തെപ്പറ്റി സമൂഹത്തെ അറിയിച്ചത്. കോവിഡ് 19 പ്രതിരോധത്തിനായി എടുക്കുന്ന ഫലപ്രദമായ തീരുമാനങ്ങള്‍ക്കെതിരെ ഒരു വിഭാഗം വംശീയമായി ആക്രമണം അഴിച്ചുവിടുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാജ്യം വിട്ടുപോകണമെന്നാണ് ഭീഷണി.

ലോകം എത്ര പരിഷ്‌കൃതമായാലും ചിലരുടെ മനസില്‍ ഇന്നും വംശീയവെറി കുടികൊള്ളുന്നുവെന്നതിന്റെ ദുരന്ത ഉദാഹരണമായിരുന്നു ജോര്‍ജ് ഫ്ളോയിഡിന്റെ നിഷ്ഠൂരമായ കൊലപാതകം. ഫ്ളോയിഡിന്റെ കൊലപാതകത്തിന് മുന്‍പും അതിന് ശേഷവും അമേരിക്കയില്‍ വംശീയപരമായി പലരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതിപ്പോള്‍ മലയാളികള്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ സമൂഹത്തിന് തന്നെ കടുത്ത ഭീഷണിയായി, കെ.പി ജോര്‍ജ് എന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും ഉന്നത ഉദ്യോഗസ്ഥനിലെത്തിനില്‍ക്കുന്നു.

''ഞാനും ഭാര്യയും ഫോര്‍ട്ട് ബെന്‍ഡില്‍ ഞങ്ങളുടെ മക്കളെ വളര്‍ത്തി. ഈ സമൂഹത്തിലെ ഒരു സന്നദ്ധ പ്രവര്‍ത്തകനായും പൊതുസേവകനായും ഇരിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി ഞാന്‍ കരുതുന്നു. സ്വാതന്ത്ര്യവും അവസരവും തേടി ഈ തീരങ്ങളിലേക്ക് ഒഴുകിയെത്തിയ കുടിയേറ്റക്കാരായ നമ്മുടെ പിതാക്കന്മാര്‍ സങ്കല്‍പ്പിച്ചതുപോലെയുള്ള അമേരിക്കന്‍ സ്വപ്നം യാഥാര്‍ഥ്യമാക്കി ജീവിക്കുവാന്‍ എനിക്കും കുടുംബത്തിനും ഭാഗ്യം ലഭിച്ചു...''

''നിങ്ങളുടെ കൗണ്ടി ജഡ്ജ് എന്ന നിലയില്‍, കോവിഡ് പ്രതിസന്ധി നേരിടാന്‍ പ്രശസ്തരായ മെഡിക്കല്‍ പ്രൊഫഷണല്‍സില്‍ നിന്നും കമ്മ്യൂണിറ്റി നേതാക്കളില്‍ നിന്നും കൗണ്ടിയിലെ താമസക്കാരില്‍ നിന്നുമുള്ള ഇന്‍പുട്ട് ഉപയോഗിച്ച് കൂടിയാലോചിച്ചാണ് തീരുമാനങ്ങള്‍ എടുത്തത്. എന്റെ തീരുമാനങ്ങളെ ആരെങ്കിലും വിമര്‍ശിക്കുമ്പോള്‍ അമേരിക്കക്കാര്‍ എന്ന നിലയില്‍ അത് അവരുടെ അവകാശമാണ്. എന്നിരുന്നാലും, ആളുകള്‍ എനിക്കും എന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും എതിരെ വംശീയവും കുടിയേറ്റ വിരുദ്ധവുമായ മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോള്‍ അത് പരിധികള്‍ ലംഘിക്കപ്പെടുന്നു...'' ഫേസ്ബുക്ക് പോസ്റ്റില്‍ കെ.പി ജോര്‍ജ് ഇങ്ങനെ കുറിക്കുന്നു.

ഈ രാജ്യത്തെ ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാക്കി മാറ്റുന്ന മൂല്യങ്ങളോടും അവസരങ്ങളോടും ആഴവും അചഞ്ചലവുമായ അഭിനിവേശത്തോടെയാണ് താന്‍ ഒരു അമേരിക്കക്കാരനായതെന്ന് അദ്ദേഹം പറയുന്നു. കെ.പി ജോര്‍ജിന്റെ അഭിപ്രായത്തില്‍, ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലുമുള്ള മഹത്തായ പരീക്ഷണത്തിന് കഠിനാധ്വാനികളായ കുടിയേറ്റക്കാര്‍ അര്‍ത്ഥവത്തായ സംഭാവന നല്‍കുന്നതിന് അമേരിക്ക ശക്തമാണ്. സ്വാതന്ത്ര്യത്തിന്റെയും സമൃദ്ധിയുടെയും അവിശ്വസനീയമായ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ നാടാണ് അമേരിക്ക. ആ നിലയ്ക്ക് ജന്‍മം കൊണ്ട് ഇന്ത്യക്കാരനും കര്‍മം കൊണ്ട് അമേരിക്കക്കാരനുമായ കെ.പി ജോര്‍ജിനെ അധിക്ഷേപിക്കുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല.

പലവിധ സംസ്‌കാരങ്ങള്‍ ഏകീകരിക്കപ്പെട്ടിരിക്കുന്ന അമേരിക്കന്‍ ഐക്യനാടുകളിലെ ജഡ്ജിമാരെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. ആ പ്രക്രിയ ഓരോ സംസ്ഥാനങ്ങളിലും വിഭിന്നമാണ്. ടെക്സസ് സംസ്ഥാനത്ത് ജഡ്ജിമാരെ രാഷ്ട്രീയ തെരഞ്ഞെടുപ്പിലൂടെയാണ് അവരോധിക്കുന്നത്. 2019 ജനുവരിയിലാണ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജായി കെ.പി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടത്. 15 വര്‍ഷമായി ഈ സ്ഥാനത്തുണ്ടായിരുന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായ റോബര്‍ട്ട് ഹെര്‍ബര്‍ട്ടിനെയാണ് തോല്‍പ്പിച്ചത്. പോള്‍ ചെയ്ത 25,0784 വോട്ടുകളില്‍ 51.37 ശതമാനം വോട്ടുകള്‍ നേടിയാണ് കെ.പി ജോര്‍ജ് വിജയിച്ചത്.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ മുഖ്യ ഭരണച്ചുമതലയാണ് കെ.പി ജോര്‍ജ് വഹിക്കുന്നത്. പത്തനംതിട്ട, കോന്നി കൊക്കാത്തോട് തെങ്ങുംകാവ് ഈട്ടിമൂട്ടില്‍ കുടുംബാംഗമായ ഇദ്ദേഹം എട്ടുലക്ഷം ജനങ്ങളുള്ള കൗണ്ടിയുടെ ഭരണപരമായ കാര്യങ്ങളിലെല്ലാം തീര്‍പ്പ് കല്‍പ്പിക്കുന്ന ഏറ്റവും ഉയര്‍ന്ന എക്സിക്യൂട്ടീവ് പദവിയാണ് വഹിക്കുന്നത്. ഫോര്‍ട്ട് ബെന്‍ഡ് ഇന്‍ഡിപെന്റന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് ട്രസ്റ്റിയായും സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് റിക് മില്ലറുടെ പോളിസി ആന്റ് അഫയേഴ്സ് കമ്മിറ്റി അംഗവുമായിരുന്നു കെ.പി ജോര്‍ജ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യാക്കാരനെന്നനിലയിലും വളരെ ഉന്നതമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

സമൂഹം ആദരിക്കുന്ന പദവി വഹിക്കുന്ന വ്യക്തി എന്ന നിലയില്‍ കെ.പി ജോര്‍ജ്ജിനോടുള്ള വംശീയ വിദ്വേഷപ്രകടനങ്ങള്‍ വാസ്തവത്തില്‍ കൗണ്ടി ജഡ്ജ് സ്ഥാനത്തോടു തന്നെ കാട്ടുന്ന തികഞ്ഞ അനാദരവാണ്. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ ജഡ്ജായി ചുമതല ഏറ്റ ശേഷം വേഗത്തില്‍ വളരുന്നതും വൈവിധ്യപൂര്‍ണ്ണമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കെ.പി ജോര്‍ജ്ജും അദ്ദേഹത്തിന്റെ ടീമും സര്‍ക്കാരിനെ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുവാന്‍ വേണ്ടി 24 മണിക്കൂറും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു.

കെ.പി ജോര്‍ജ്ജിന്റെ ഔദ്യോഗിക സേവനങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക കമ്മ്യൂണിറ്റിക്കു വേണ്ടി ഉള്ളതല്ല. ബ്ലാക്ക്, വൈറ്റ,് ബ്രൗണ്‍ എന്നുള്ള വര്‍ണ്ണ വിവേചന ചിന്തയും അദ്ദേഹത്തിനില്ല. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്ന നിലയില്‍ തീര്‍ത്തും ജനാധിപത്യപരമായി തന്നെയാണ് അദ്ദേഹം തന്റെ ദൗത്യം നിര്‍വഹിച്ചു പോരുന്നത്. ഇനി മാനുഷികമായ എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചാല്‍ തന്നെ അതിനെ വംശീയമായി അല്ല നേരിടേണ്ടതും. അത്തരത്തില്‍ വീഴ്ച സംഭവിച്ചതായി തോന്നുന്നുമില്ല. ആ നിലയ്ക്ക് കെ.പി ജോര്‍ജ്ജിന് നേരെയുണ്ടായ വംശീയ വിദ്വേഷം മാനവികതയ്ക്ക് ഭൂഷണമല്ല. വംശീയ വിദ്വേഷത്തിന്റെ വക്താക്കള്‍ പ്രാകൃത കാട്ടുജന്മങ്ങള്‍ക്ക് തുല്യമാണെന്ന് പറയേണ്ടിയിരിക്കുന്നു.

കോവിഡ് 19 വൈറസ് മനുഷ്യന്റെ നിലനില്പിനു തന്നെ കടുത്ത ഭീഷണിയായി വ്യാപിക്കുമ്പോള്‍ അതിനെ ഫലപ്രദമായി നേരിടാനുള്ള കെ.പി ജോര്‍ജ്ജിന്റെ തീരുമാനങ്ങള്‍ ഒരിക്കലും ഒരു ജനതയ്ക്കും ഭീഷണിയാവുന്നതല്ല. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണ്. തങ്ങളുടെ കൂടി സുരക്ഷയ്ക്കു വേണ്ടിയാണ് ഈ ജഡ്ജ് തന്റെ ദൗത്യം നിയമം അനുശാസിക്കുന്ന വിധം നിര്‍വഹിക്കുന്നതെന്ന് വംശീയതയുടെ വിഷവക്താക്കള്‍ മനസ്സിലാക്കാത്തതാണ് ഏറെ പരിതാപകരം.

ജോര്‍ജ്ജ് ഫ്ളോയിഡിന് പിന്നാലെ കറുത്ത വര്‍ഗ്ഗക്കാര്‍ പലരും അമേരിക്കയില്‍ പലയിടങ്ങളിലായി ആക്രമിക്കപ്പെട്ടു. ഇന്ത്യക്കാര്‍ വംശീയ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളും നിരവധിയാണ്. ഏബ്രഹാം ലിങ്കണും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും ഈ നാട്ടില്‍ നിന്ന് തുടച്ചു നീക്കിയ വംശീയ ചിന്ത വാസ്തവത്തില്‍ നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്‌നിപര്‍വതമാണ്. അത് ഏതു നിമിഷവും ഭയാനകമായി പൊട്ടിത്തെറിച്ചേക്കാം. വംശീയത എന്ന അധമ വികാരത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടിയിരിക്കുന്നു.

കെ.പി ജോര്‍ജിന്റെ ഫേസ് ബുക്ക് പോസ്റ്റിന് വ്യാപകമായ പിന്തുണയേറുകയാണ്. ഉത്തരവാദിത്വപ്പെട്ട ഒരു വലിയ സ്ഥാനത്തിരിക്കുന്ന വ്യക്തിക്കെതിരെ ഉയര്‍ന്ന അധിക്ഷേപങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുവാനും അധിക്ഷേപങ്ങളുടെ ആള്‍രൂപങ്ങളെ താക്കീതു ചെയ്യാനും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാനും ഇന്ത്യന്‍ സംഘടനകളും മലയാളി സംഘടനകളും മുന്നിട്ടിറങ്ങണം. അധികാര സോപാനങ്ങളില്‍ നമ്മുടെ ശബ്ദം ഉച്ചത്തില്‍ പ്രതിധ്വനിക്കണം. ഉറപ്പുള്ള ആ ശബ്ദം താക്കീതിന്റെ മൂര്‍ഛയുള്ള വാളായി വംശീയ വിദ്വേഷത്തിന്റെ വേരുകള്‍ അറുക്കാന്‍ പര്യാപ്തമാവുകയും വേണം.

അല്ലാത്ത പക്ഷം നാളെയും നമുക്കെതിരെ ഇത്തരം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടങ്ങള്‍ ഉണ്ടാവാം. കുടിയേറ്റക്കാരെന്ന നിലയില്‍ നാം അമേരിക്കയില്‍ ജീവിക്കുന്ന സമയത്തു തന്നെ ആ രാഷ്ട്രത്തോട് നമുക്ക് ആദരവും സ്നേഹവുമുണ്ട്. നമുക്ക് ജീവിതം തരുന്ന കര്‍മ്മ ഭൂമിയോട് നമുക്ക് എന്തെന്നില്ലാത്ത കടപ്പാടുമുണ്ട്. പെറ്റമ്മയാണ് ജന്മനാടെങ്കില്‍ പോറ്റമ്മയാണ് ഈ കര്‍മ്മ ഭൂമി. ഇവിടെ നമ്മുടെ ജീവനും സ്വത്തിനുമെന്ന പോലെ നമ്മുടെ ആത്മാഭിമാനത്തിനും സംരക്ഷണം ലഭിച്ചേ മതിയാകൂ. അതിന് ഏതറ്റം വരെ പോവാനും ഈ ജനത തയ്യാറാണെന്ന് താമസംവിനാ കാട്ടിക്കൊടുക്കുകയും വേണം. 
വംശീയ വിദ്വേഷം: കെ.പി ജോര്‍ജിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക... ജെയിംസ് കൂടല്‍
Join WhatsApp News
Anthappan 2020-07-19 16:50:15
The best way to stop this haters is to go and vote in Nov 3rd. The evil is in the white house and he needs to be out.
Alfonsa Jacob.TX 2020-07-19 17:24:00
All of you should have thought about white supremacy & racism when you voted for republicans. Kick out the malyalees who support republicans from your life even if he is your husband. I divorced mine. We should not even talk to any malayalee republicans. Stand together & fight for our children.
A supporter 2020-07-19 22:26:20
These comments will not help KP. Instead it will hurt him. Both Republicans and Democs supported him. Jut ask him. You armchair revolutionaries enjoy the destruction of what ever achievements our people made. Shame on you. Democrats do not respect the law and order. He is a law and order person.
Mariamma Cherian. Dallas.TX 2020-07-20 05:24:00
They have to do evil things to distract people from the crimes they do. Read below:-Mike Pompeo has a new problem. And it appears everyone in the Trump administration will be prosecuted if they lose the election. That's why they'll do whatever it takes to stay in power.A State Department whistleblower has revealed that he attempted to warn the agency’s Office of Legal Affairs about “questionable” activities involving Secretary Mike Pompeo but he was “blocked” from doing so, McClatchy reported Sunday, citing the complaint. The complaint, made public through a lawsuit filed by the watchdog group American Oversight, alleged the unnamed employee and other “eyewitnesses” were prevented from sharing concerns about Pompeo’s activities in the U.S. and abroad with superiors and legal authorities at the agency despite repeated attempts. According to the report, the whistleblower named several locations as sites of the secretary’s alleged “questionable” dealings, including Florida, New York, Washington D.C., and other locations overseas.
Shukoor Ahmed.NJ 2020-07-20 05:34:23
Federal Judge’s Son Shot And Killed, Husband Shot Multiple Times In Attack At Their NJ Home Days After Being Assigned To Case Linked To Jeffrey Epstein. A federal judge’s son was shot dead and her husband critically injured after a gunman dressed as a FedEx driver ambushed their home – four days after she was assigned a case linked to Jeffrey Epstein, several news outlets reported Sunday night. The judge’s 20-year-old son opened the door to the family’s North Brunswick home at about 5 p.m. Sunday and was immediately shot, sources said. Her husband was then shot multiple times, according to sources. His condition was not immediately known, Middlesex County Prosecutor Yolanda Ciccone told ABC News.
Immigrant 2020-07-20 10:14:28
New immigrants should not forget the history and sacrifices made by the original settlers to make this country the greatest
ലില്ലിക്കുട്ടി 2020-07-20 15:49:40
ഇതൊക്കെ ചൊറിഞ്ഞും മാന്തിയും വലിയ ഇഷ്യൂ ആക്കല്ലേ. ഒത്തിരി ഡിസ്ക്രിമിനേഷൻ ഉണ്ടായിരുന്നെങ്കിൽ ഈ കൗണ്ടി ജഡ്ജ് പൊസിഷൻ കിട്ടുകയില്ലായിരുന്നു. ആരോ എവിടെയോ എന്തോ കുറിച്ചു പറഞ്ഞു എന്നും കരുതി സംഗതി പെരുപ്പിക്കല്ലേ . ആദ്യം തന്നെ ഇത്തരം പ്രൊട്ടസ്റ്റും എഴുത്തും നിർത്തുക . നാട്ടിലായിരുന്നെങ്കിൽ ഇതിൻറെ പത്തിരട്ടി ഡിസ്ക്രിമിനേഷൻ കിട്ടുമായിരുന്നു. സംഗതി ചുമ്മാ ഇഗ്നോർ ചെയ്യുംന്നതാണ് എല്ലാര്ക്കും നല്ലത് . ചുമ്മാ ചൊറിഞ്ഞു പുണ്ണാക്കല്ലേ .
Aniyan Mathew.FL 2020-07-20 16:50:15
Florida Sheriff: Trump Can’t Have Convention In State Until He Pays His Unpaid Security Bills. Trump’s unpaid security bills from his rallies and events are starting to catch up to him. One Florida sheriff is threatening to disallow Trump to hold the Republican National Convention in the state if he doesn’t pay his bills. Politico spoke with Volusia County Sheriff Mike Chitwood, who told the publication that “Trump’s security detail already makes such big demands of local law enforcement that it makes it difficult to supply security for him.” He explained that he saw what that was like firsthand when Trump visited Daytona Beach recently. One of the biggest, if not the biggest concern for municipalities has been that Trump’s campaign has refused to pay for additional security costs since the 2016 campaign. Trump’s campaign has been ignoring bills from Lebanon, Ohio, Mesa, Arizona and Erie, Pennsylvania, to name a few. To this day he owes money to multiple cities.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക