Image

വിമര്‍ശിക്കുന്നവര്‍ക്ക് ജോര്‍ജിയയിലേക്കു പോകാമെന്ന് ന്യു ജെഴ്‌സി ഗവര്‍ണര്‍

Published on 19 July, 2020
വിമര്‍ശിക്കുന്നവര്‍ക്ക് ജോര്‍ജിയയിലേക്കു പോകാമെന്ന് ന്യു ജെഴ്‌സി ഗവര്‍ണര്‍
ന്യു ജേഴ്സിയിലെ കൊറോണ വൈറസ് നിയന്ത്രണങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് ജോര്‍ജിയയിലേക്കു പോകാം- ഗവര്‍ണര്‍ ഫില്‍ മര്‍ഫി തുറന്നടിച്ചു.

''ഞങ്ങളുടെ നേതൃത്വം ഇഷ്ടപ്പെടുന്നില്ലെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ജോര്‍ജിയയിലേക്ക് പോകാത്തത് അവിടെ എങ്ങനെയുണ്ടെന്നു അറിയാമല്ലൊ,' ഗവര്‍ണര്‍ ചോദിച്ചു. 'ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുള്ള നേതൃത്വം ആവശ്യമാണ്. മാസ്‌ക്ക് ധരിക്കണമെന്നു പറയുന്ന് അധിക്രുതര്‍ക്കെതിരെ കേസെടുക്കുന്നത് മനസ്സിലാക്കാന്‍ പറ്റുന്നില്ല,' ഡെമോക്രാറ്റായ മര്‍ഫി പറഞ്ഞു.

റിപ്പബ്ലിക്കനയ ജോര്‍ജിയ ഗവര്‍ണര്‍ ബ്രയന്‍ കെമ്പ് മാസ്‌ക്ക് ധരിക്കാന്‍ പ്രാദേശിക അധിക്രുതര്‍ ഉത്തരവ് നല്‍കുന്നത് വിലക്കിയിരുന്നു. അറ്റ്‌ലാന്റയില്‍ ഡമോക്രാറ്റായ മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടംസ്, മാസ്‌ക് ധരിക്കാന്‍ ഉത്തരവ് നല്കിയതിനെതിരെ ഗവര്‍ണര്‍ കോടതിയില്‍ കേസ് നല്‍കുകയും ചെയ്തു. ഇത് പരാമര്‍ശിച്ചാണു മര്‍ഫിയുടെ പ്രതികരണം

ഈ കേസ് അറ്റ്‌ലാന്റ ബിസിനസ്സ് ഉടമകള്‍ക്കും അവരുടെ കഠിനാധ്വാനികളായ ജീവനക്കാര്‍ക്കും വേണ്ടിയുള്ളതാണ്, അതിജീവിക്കാന്‍ അവര്‍ പാടുപെടുകയാണ് -- പ്രസിഡന്റ് ട്രംപിന്റെ അനുചരനായ ഗവര്‍ണര്‍ കെമ്പ് ട്വീറ്റ് ചെയ്തു. 'ഈ പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നു. അതേസമയം പ്രാദേശിക അധിക്രുതര്‍ ബിസിനസുകള്‍ നിര്‍ത്തുകയും സാമ്പത്തിക വളര്‍ച്ചയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു,' എന്നാണു ഗവര്‍ണര്‍ കെമ്പിന്റെ ന്യായം.

ഗവര്‍ണറുടെ നടപടിയെ മേയര്‍ ബോട്ടംസ് നിശിതമായി വിമര്‍ശിച്ചു. 3104 ജോര്‍ജിയക്കാര്‍ മരിച്ചു,. 100,000-നു മേല്‍ പേര്‍ക്ക് രോഗബാധയുണ്ട്. ഞാനും കുടുംബവും അവരില്‍ പെടും. എന്നിട്ടും ഗവര്‍ണര്‍ തനിക്കെതിരെ കേസ് കൊടുത്തു-അവര്‍ പറഞ്ഞു.
-----
അതേ സമയം ഇന്നലെ യു.എസില്‍ 815 പേര്‍ മരിച്ചു. വൈകിട്ട് 6 വരെ അരിസോണയില്‍ 147 പേര്‍ മരിച്ചു.ഫ്‌ലോറിഡയില്‍ 93, ടെകസസില്‍ 49, കലിഫോര്‍ണീയയില്‍ 48 വീതം പേര്‍ മരിച്ചു

അമേരിക്കയില്‍ മരണ സംഖ്യ 140,103 ആയി

ഒരേ ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് നാലു പേരുടെ കോവിഡ് ടെസ്റ്റ് നടത്താന്‍ എഫ്.ഡി.എ ക്വസ്റ്റ് ഡയ്‌ഗ്നോസ്റ്റിക്‌സിനു അനുമതി നല്കി. അത് പോസിറ്റിവ് കണ്ടാല്‍ ഓരോരുത്തരേയും വീണ്ടും ടെസ്റ്റ് ചെയ്യും. ഇത് മൂലം ടെസ്റ്റിംഗ് കിറ്റുകളുടെ എണ്ണം കുറക്കാന്‍ കഴിയുന്നു.

--
രുചിയും ഗന്ധവും കവര്‍ന്നെടുക്കാന്‍ മാത്രമല്ല, കോവിഡിന് പുരുഷന്മാരെ വന്ധ്യതയിലാക്കുവാനും കഴിയും എന്ന് മാത്രമല്ല കോവിഡ് ലൈംഗികമായി പകരുകയും ചെയ്യാം.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന ജേര്‍ണല്‍ ജാമയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ശേഖരിച്ച 15% ശുക്ല സാമ്പിളുകളില്‍ കോവിഡ് ഉണ്ടെന്ന് കണ്ടെത്തി.

ഗവേഷകനായ ഡോ. ജോണ്‍ ഐറ്റ്‌കെന്‍ ഇതിനെ സിക വൈറസുമായി ഉപമിച്ചു. സിക്ക വൈറസ് കൂടുതലും കൊതുകാണ് പരത്തുന്നത്
വിമര്‍ശിക്കുന്നവര്‍ക്ക് ജോര്‍ജിയയിലേക്കു പോകാമെന്ന് ന്യു ജെഴ്‌സി ഗവര്‍ണര്‍
Join WhatsApp News
Mask or Nomask 2020-07-19 12:19:31
All of us need to work together to end this virus. Our schools will be opening soon.We need to send our kids to school with peace of mind. Our elderly need to be protected. we have heard from experts and have some knowledge about this virus. It is time to use this information to defeat this virus. What can we do? Those of us who claim to have commonsense and others who claim to be idiots MUST follow the guidelines underlined below. There are NO Ifs, Buts or Ands about it. Politicians will have to keep their mouth shut until this pandemic is over. THERE ARE NO EXCEPTIONS. 1. Mask or Nomask = Norona or corona. 2.If you have to get out of your house, you must wear a CLEAN mask. 3. Upon return, using gloves, remove clothing, wash using low grade bleach (if applicable). 4.Avoid social gathering including Churches (use other options). 5. Behave as if everybody is infected (This may sound like a racist thinking but it is not) 6. Avoid going to the public restrooms. 7. Wash your hands frequently and use lotion afterwards. (use commonsense) 8.Use gloves to handle frequently touched items like mail, packages etc. 9. If possible, delay opening mail and other packages a day later. 10. Plan and limit your trips to grocery and other stores. TRY THIS FOR FOUR WEEKS, WE CAN DEFEAT THIS VIRUS.
Mask or Nomask 2020-07-20 08:38:08
Yesterday I outlined 10 steps to beat corona virus. We MUST do our part. It is not going to go away unless we act. Please share these steps on social media of your choice with a caption "PREVENTION IS BETTER THAN CURE". Feel free to cut and paste to make it easier. -Jose.
Darling 2020-07-20 09:17:13
Why don't you send your ten steps to your darling president? We already know this.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക