Image

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജിനെതിരെ വംശീയ അധിക്ഷേപം, പ്രതികരണവുമായി ജഡ്ജ് ഫേസ് ബുക്കില്‍

അജു വാരിക്കാട് Published on 18 July, 2020
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജിനെതിരെ വംശീയ അധിക്ഷേപം, പ്രതികരണവുമായി ജഡ്ജ് ഫേസ് ബുക്കില്‍

ഹ്യുസ്റ്റണ്‍: ടെക്‌സസിലെ ഏറെ മലയാളികള്‍ അധിവസിക്കുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ കൗണ്ടി ജഡ്ജ് കെ പി ജോര്‍ജിനെതിരെ വംശീയാധിക്ഷേപം. തന്റെ ഫേസ് ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. ഫലപ്രദമായ കോവിഡ് പ്രതിരോധത്തിനായി ജഡ്ജ് ജോര്‍ജ് എടുക്കുന്ന പല നല്ല തീരുമാനത്തിനും എതിരെ വംശീയമായി ആക്രമണം അഴിച്ചുവിട്ടുകൊണ്ടാണ് ഈ കൂട്ടര്‍ പ്രതിരോധിക്കുന്നതെന്നു ജഡ്ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മാതൃ രാജ്യമായ ഇന്ത്യയെയും കേരളത്തെയും അപമാനിച്ചും, സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ചുമാണ് ആക്രമണം. താന്‍ എടുക്കുന്ന പല തീരുമാനങ്ങളും അമേരിക്കയുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുമെന്നും, താന്‍ ഇവിടെ നിന്നും തിരികെ പോകണം എന്നും അവശ്യപ്പട്ടാണ് അവര്‍ ആക്രമിക്കുന്നത്- അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ ഫെയ്‌സ്ബുക്കില്‍ അമേരിക്കയുടെ മഹത്വവും ഇമ്മിഗ്രന്റ്‌സിന്റെ സംഭാവനയും എടുത്തു കാട്ടി അദ്ദേഹം അര്‍ഹമായ മറുപടി നല്കി. ഒരു തീരുമാനവും താന്‍ ലാഘവടോടെ എടുക്കുന്നതല്ല. വിദഗ്ദരും ശാസ്ത്രഞ്ജരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പഠിച്ചാണു ഓരോ തീരുമാനഠിലുമെത്തുന്നത്. പൊതു നന്മ മാതര്‍മെ തന്റെ മനസിലുള്ളു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.

2019 ജനുവരിയില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായി തിരഞ്ഞെടുക്കപ്പെട്ട് അധികാരമേറ്റ ശേഷം, അതിവേഗം വളരുന്നതും വൈവിധ്യപൂര്‍ണ്ണവുമായ നമ്മുടെ കമ്മ്യൂണിറ്റിക്കായി സര്‍ക്കാരിനെ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായി വിനിയോഗിക്കുന്നതിനു ഞാനും എന്റെ ടീമും 24/7 പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞാന്‍ അമേരിക്കയില്‍ ജനിച്ചവനല്ല, പക്ഷെ കഴിയുന്നത്ര വേഗത്തില്‍ എനിക്ക് ഇവിടെ എത്തുവാന്‍ സാധിച്ചു. എന്റെ നാച്ചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ഒന്നാണ്. ഞാനും ഭാര്യയും ഫോര്‍ട്ട് ബെന്‍ഡില്‍ ഞങ്ങളുടെ മക്കളെ വളര്‍ത്തി. ഈ സമൂഹത്തിലെ ഒരു സന്നദ്ധപ്രവര്‍ത്തകനായും പൊതുസേവകനായും ഇരിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി ഞാന്‍ കരുതുന്നു. സ്വാതന്ത്ര്യവും അവസരവും തേടി ഈ തീരങ്ങളിലേക്ക് ഒഴുകിയെത്തിയ കുടിയേറ്റക്കാരായ നമ്മുടെ പിതാക്കന്മാര്‍ സങ്കല്‍പ്പിച്ചതുപോലെയുള്ള അമേരിക്കന്‍ സ്വപ്നം യാഥാര്‍ഥ്യമാക്കി ജീവിക്കുവാന്‍ എനിക്കും കുടുംബത്തിനും ഭാഗ്യം ലഭിച്ചു.

നിങ്ങളുടെ കൗണ്ടി ജഡ്ജ് എന്ന നിലയില്‍, കോവിഡ് പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി എനിക്ക് പലവിധ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നു. ഈ തീരുമാനങ്ങള്‍ വെറും നിസ്സാരമായി എടുത്തതല്ലെന്നു എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു: അവ പ്രശസ്തരായ മെഡിക്കല്‍ പ്രൊഫഷണല്‍സില്‍ നിന്നും കമ്മ്യൂണിറ്റി നേതാക്കളില്‍ നിന്നും കൗണ്ടിയിലെ താമസക്കാരില്‍ നിന്നുമുള്ള വിവരങ്ങള്‍ ഉപയോഗിച്ചു കൂടിയാലോചിച്ചെടുത്തതാണ്. എല്ലാ സാഹചര്യങ്ങളിലും, എന്റെ ക്രിസ്തീയ വിശ്വാസവുമാണ് നല്ല തീരുമാനമെടുക്കാന്‍ എനിക്ക് വഴികാട്ടുന്നത്: എന്റെ തീരുമാനങ്ങള്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി നിവാസികളെ സഹായിക്കുമോ എന്നതു മാത്രമാണ് എന്റെ മനസില്‍

എന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നത് അമേരിക്കക്കാര്‍ എന്ന നിലയില്‍ അവരുടെ അവകാശമാണ്. എന്നിരുന്നാലും, എനിക്കും കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും എതിരെ വംശീയവും കുടിയേറ്റ വിരുദ്ധവുമായ മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോള്‍ - അത് പരിധികള്‍ ലംഘിക്കപ്പെടുന്നു.

ഈ രാജ്യത്തെ എപ്പോഴും മികച്ചതാക്കുന്നത് ഇവിടെ ആര്‍ക്കും വന്ന് സ്വയപരിശ്രമത്താല്‍ എന്തെങ്കിലും ആയിത്തീരാം എന്നതാണ്. ഭീതിപ്പെടുത്തുന്ന ചില അഭിപ്രായങ്ങള്‍ ഓണ്‍ലൈനില്‍ വായിക്കുമ്പോള്‍ അവ വരുന്നത് വളരെ അടിസ്ഥാനരഹിതമായ അവരുടെ ഭീതിയില്‍ നിന്നാണെന്നു ഞാന്‍ മനസ്സിലാക്കുന്നു (ചെറിയ ഒരു സാമ്പിള്‍ ഇവിടെ നല്‍കുന്നു): കുടിയേറ്റക്കാര്‍ 'ജോലികള്‍ എല്ലാം സ്വന്തമാക്കുന്നു' 'അവര്‍ തദ്ദേശീയ അമേരിക്കക്കാരുടെ അവസരങ്ങള്‍ തട്ടിയെടുക്കുന്നു' തുടങ്ങിയ ഭീതി.

ഈ രാജ്യത്തെ ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാക്കി മാറ്റുന്ന മൂല്യങ്ങളോടും അവസരങ്ങളോടും ആഴവും അചഞ്ചലവുമായ വിശ്വാസത്തോടും അഭിനിവേശത്തോടെയുമാണ് ഞാന്‍ ഒരു അമേരിക്കക്കാരനായത് എന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലുമുള്ള ഈ മഹത്തായ പരീക്ഷണത്തിന് കഠിനാധ്വാനികളായ കുടിയേറ്റക്കാര്‍ അര്‍ത്ഥവത്തായ സംഭാവന നല്‍കുന്നു. സ്വാതന്ത്ര്യത്തിന്റെയും സമൃദ്ധിയുടെയും അവിശ്വസനീയമായ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ നാടാണ് അമേരിക്ക.

ഒരു അമേരിക്കക്കാരനെന്ന നിലയില്‍, ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്, അടുത്ത തവണ ആരെങ്കിലും കുടിയേറ്റ വിരുദ്ധ അല്ലെങ്കില്‍ വംശീയ വിദ്വേഷമുള്ള അഭിപ്രായം പറയുന്നത് നിങ്ങള്‍ കേള്‍ക്കുമ്പോഴോ കാണുമ്പോഴോ പ്രതികരിക്കുക. നിങ്ങളുടെ അയല്‍ക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കുട്ടികളുടെ സഹപാഠികള്‍ക്കുമായി നിലകൊള്ളുക. നമ്മുടെ രാജ്യത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന കൗണ്ടി ഫോര്‍ട്ട് ബെന്‍ഡിനായി നില്‍ക്കുക. അങ്ങനെ ചെയ്യുമ്പോള്‍, നിങ്ങള്‍ ധൈര്യശാലികളുടെ ഭവനവും സ്വതന്ത്രത്തിന്റെ നാടുമായ മികച്ച അമേരിക്കയ്ക്കായി നിലകൊള്ളും.

നന്ദി, യുഎസ്എയെ ദൈവം അനുഗ്രഹിക്കട്ടെ.
കെ പി ജോര്‍ജ്, കൗണ്ടി ജഡ്ജ്'

കെ പി ജോര്‍ജിന്റെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് നൂറുകണക്കിന് കമന്റുകളാണ് വരുന്നത്.

 

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജിനെതിരെ വംശീയ അധിക്ഷേപം, പ്രതികരണവുമായി ജഡ്ജ് ഫേസ് ബുക്കില്‍
Join WhatsApp News
പി പി ചെറിയാന് ,ഡാളസ്‌ 2020-07-18 14:23:28
അമേരിക്കയിൽ ഒരു വ്യക്തിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയാൽ അത് ഗുരുതര നിയമലംഘമാണ് .പിന്നെ ഒരു ജഡ്ജിക്കെതിരെ ........ ഇങ്ങെനെ ഒരു വാർത്താ പ്രസിദ്ധീകരിക്കുന്നതിനു പകരം കര്ശന നിയമനടപടികൾ സ്വീകരിച്ചിരിന്നുവെങ്കിൽ .. സ്വമേധയാ കോടതിക്ക് കേസ്സെടുക്കാവുന്ന ഒന്നാണിത് .ജുഡീഷ്യറിയെ അപമാനിക്കുന്നതിനു യാതൊരു മാപ്പും അർഹിക്കുന്നില്ല .
James TX 2020-07-18 15:12:26
Keep voting for trump & support racists republicans. There are several malayalees in TX & Chicago who are trumpers. Jude George may be attacked by those trump malayalees. You know who they are. They come out frequently with their comments bashing democracy.
Janet Abraham. Fort bend 2020-07-18 15:23:24
Your leader is a known notorious for racial hatred. He hates Muslims, Blacks, Chinese, Indians, Hispanics- Democrats- you name it, he hates everybody. He only like white extremist who claim they are superior. You and several other malyalees sing halleluyya to him. why heading the crocodile tears now.
ANTIFA 2020-07-18 19:16:14
When Malayalees call African Americans -KARUMBN- in a humiliating way it is racial hatred. When you cannot tolerate Hispanics as Just Mexicans, it is racial hatred. When you said Pulayar, Parayar as low class it is racial hatred. trump is a racist and when you support him, you are a racist. Now racial hatred is in your house, cherian hates blacks, he is a trumpet. Now face it deal with it, learn from it. You Malayalees still have time to change your hero worship of the racist rump.- Gracey Ninan.TX
George Puthenkurish 2020-07-18 20:10:01
First, they ignore you, then they laugh at you, then they fight you, then you win. -Mahatma Gandhi The Best response from Judge K.P George. "Fort Bend County Judge KP George is calling Americans to stand up against anti-immigrant or racist comments. “Stand up for your neighbors, your coworkers, and your children’s classmates,” George said in a Facebook post on Friday. “Stand up for Fort Bend, our nation’s most diverse County. In doing so, you’ll be standing up for a better future America, the land of the free and home of the brave.” George’s request comes after an influx of “racist, anti-immigrant garbage” directed at George, his family, and colleagues, which are shared primarily on social media. “What has always made this country great is that anyone can come here and make something of themselves,” George said. “When I read some of these terrible comments online (a very small sample attached here), I realize they are coming from a place of deeply misplaced fear: fear that immigrants are “taking their jobs,” and they are “replacing real Americans” or setting out to hurt our own communities somehow,” George said the decisions made in response to the COVID-19 crisis were not taken lightly but driven by medical and scientific research and community input. “When someone criticizes my decisions that is their right as Americans. However, when people choose to hurl racist, anti-immigrant garbage at my family, colleagues, and me—that crosses a line,” he said. George, a naturalized citizen who was elected in January 2019, said that he and his family are “privileged to be living the American Dream as imaged by our Founders and by immigrants who have long flocked to these shores in search of freedom and opportunity.” “My naturalization certificate is something I hold very close to my heart,” he said. George said he is an “American by choice with a deep and abiding passion for the values and opportunities that make this the greatest country on Earth.” “America is stronger for having hardworking immigrants contribute meaningfully to this great experiment in democracy and freedom. America is and has always been a land of immigrants striving to realize an incredible vision of liberty and prosperity,” he said." America is an immigrant country and if someone thinks that it is owned by them it is out of their ignorance. Without immigrants, the American economy will be a shamble. (There are 11 million WH supremacists in the USA according to some studies)
josecheripuram 2020-07-18 22:53:07
Do you think our Justice system is fool proof,not at all,how come after 40 years a conviction was over turned and the victim set free.There is link between the police,layers,Judges.Politicians.If I was accused of a crime,they decide I did the crime,Evidence, they create,in some cases they hide evidences.Minority has no justice.
John Varghese 2020-07-18 21:41:04
Some of the American Malayalee Christians think their skin is much whiter and superior than White Americans. But when they were in India their slogans were Inquilab sindabad and down with capitalism. Once they stepped on American soil they totally changed their ideology and now Mr. Trump is their living God and they want to consider themselves as the most patriotic citizens. For them Messers Biden and Sanders and all other Democrats are Socialists and or traitors. In my opinion they are the most ignorant Immigrants came to this wonderful country.
josecheripuram 2020-07-18 23:11:05
We Malayalie community is going to face a lot of oppositions,Because we have a strong family set up .We Wife&husband work,has one bank account,We save money buy Good house,buy good cars,our children become best at school.What else you need to make other's hate us.I myself is jealous of you.
പത്രോസ് 2020-07-18 23:37:38
ട്രംപിന് വോട്ടു ചെയ്ത് മലയാളി വെളുത്ത ക്രിസ്ത്യാനികളെ കയ്യിലും കാലിലും ലിംഗത്തിലും ഒക്കെ പച്ച കുത്തിയ വെളുത്ത റെഡ് നെക്കുകൾ എടുത്തിട്ട് ഇടിക്കുമ്പോൾ , നോ ബൈഡൻ ഐ ആം ട്രംപ് എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് ബൈബിൾ പൊക്കി പിടിക്കുമ്പോൾ അവര് പറയും ഫ. യു ആ ഹോൾ നീ നിന്റെ രാജ്യത്ത് തിരിച്ചു പോടാ എന്ന് പറയും. അതുകൊണ്ട് നിന്നെ പോലെ നിന്റ അയൽക്കാരനായ കറുമ്പനെ, മുസ്ലിമിനേം മെക്സിക്കനേം ഒക്കെ സ്നേഹിച്ച് ബൈഡനു വോട്ടു ചെയ്യുക. ഇപ്പഴേ കാലു മാറുന്നത് നല്ലത് അല്ലെങ്കിൽ നാറും .
George K. Mannickarottu 2020-07-19 02:26:10
As I know Judge K.P. George is an intelligent, smart and hard working person. Before this he was elected to Fort Bend county school district as trustee. He works hard to keep the county under control from COVID-19. Hence, he has to face this kind of derogatory racist remarks. This is the work of jealousy mind which is against the law and one's right. I believe this is to be dealt with appropriately.
JACOB 2020-07-19 07:52:55
Let us be honest. How many Malayalees want to live in a black neighborhood? How many of us gladly welcome a black son-in-law or daughter-in-law? How many of us want to have an Indian as the supervisor? Even today, Malayalee Christians boast about their "Ancient heritage" family name. Many brought their siblings and parents to America on family visa. Parents will lie about their income and assets in India and get on food stamps, medicaid, medicare, social security etc. They rip off the American tax payer. They are waiting for Biden to send them more money. They want the socialism of Kerala now.
Ninan Mathulla 2020-07-20 22:30:09
Judge KP's response is very appropriate and modest, and not like the ignorant and racist comments he received. When it is time to respond to unjust comments or actions, if one keep quiet, one day will be held accountable.
Anthappan 2020-07-20 23:18:26
"Never, ever be afraid to make some noise and get in good trouble, necessary trouble." Lewis, D-Ga., had served in the House of Representatives since 1987, after decades of work as an organizer and activist – serving as a founding member of the Student Nonviolent Coordinating Committee, organizing the March on Washington in lockstep with Martin Luther King Jr. and serving in the Atlanta City Council. He was an orator unlike many others, his words galvanizing action for multiple generations. To honor his legacy, here are some of his most powerful quotes. "Do not get lost in a sea of despair. Be hopeful, be optimistic. Our struggle is not the struggle of a day, a week, a month, or a year, it is the struggle of a lifetime. Never, ever be afraid to make some noise and get in good trouble, necessary trouble."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക