Image

ഗോപിനാഥകുറുപ്പ് ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നോമിനേഷന്‍ സമര്‍പ്പിച്ചു

ജി.കെ. നായര്‍ Published on 31 May, 2012
ഗോപിനാഥകുറുപ്പ് ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നോമിനേഷന്‍ സമര്‍പ്പിച്ചു
ന്യൂയോര്‍ക്ക്: ഫോമയുടെ മൂന്നാമത് കണ്‍വന്‍ഷന്‍ കാര്‍ണിവല്‍ ഗ്ലോറിയെന്ന ആഢംബരകപ്പലില്‍ 2012 ആഗസ്റ്റ് 1 മുതല്‍ 6 വരെ നടക്കുമ്പോള്‍ നാലാമത് കണ്‍വന്‍ഷന്റെ ഭാരവാഹികളേയും തെരഞ്ഞെടുക്കുന്നതാണ്. ജൂണ്‍ 15 ആണ് അപേക്ഷ നല്‍കുവാനുള്ള അവസാന തീയ്യതി.

ന്യൂയോര്‍ക്കില്‍ നിന്നും ഗോപിനാഥക്കുറുപ്പ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നോമിനേഷന്‍ സമര്‍പ്പിച്ചുകഴിഞ്ഞു. ഫോമയുടെ 11 റീജിയനുകളിലുമുള്ള ബഹുഭൂരിപക്ഷം പ്രവര്‍ത്തകരുമായും ഡെലിഗേറ്റുകളുമായും നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് ഒരു ഇലക്ഷന്‍ അനിവാര്യമായി വന്നാല്‍ ജയിക്കുവാനുള്ള വോട്ടുകള്‍ ഉറപ്പിച്ചു കൊണ്ട് വിജയപ്രതീക്ഷയോടെ പ്രവര്‍ത്തനം സജീവമാക്കി കഴിഞ്ഞു.

പാനല്‍ സംവിധാനങ്ങളില്‍ വിശ്വസിക്കാതെ ഫോമയുടെ ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഫോമയെന്ന മഹത്തായ പ്രസ്ഥാനത്തെ ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേയ്ക്ക് നയിക്കുന്നതിന് അക്ഷീണം പരിശ്രമിക്കുവാന്‍ തയ്യാറായി കഴിഞ്ഞു.

പാലാ സെന്റ് തോമസ് കോളേജില്‍ ബി.കോം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ.എസ്.യു. വിലൂടെ രാഷ്ട്രീയ രംഗത്തും പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് എന്ന Govt.of India Undertaking-
ല്‍ Account Department-ല്‍ ജോലിചെയ്യുമ്പോള്‍ ഇപ്പോഴത്തെ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പ്രസിഡന്റായിരുന്ന ഐ.എന്‍.ടി.യു.സി.യില്‍ ഗോപിനാഥക്കുറുപ്പ് അദ്ദേഹത്തോടൊപ്പം വൈസ്പ്രസിഡന്റായും തൊഴിലാളി പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചും ഉജ്വലമായ ട്രേഡ് യൂണിയന്‍ രംഗം കെട്ടിപ്പടുക്കുന്നതില്‍ കര്‍മ്മനിരതനായി.

അമേരിക്കയിലെത്തിയശേഷം ഹഡ്‌സന്‍വാലി മലക്കളി അസോസ്സിയേഷന്‍ പ്രസിഡന്റ് Indo American Lions Club,
Newyork.President രണ്ട് പ്രാവശ്യം, എന്‍.ബി.എയുടെ പ്രസിഡന്റ് ഫോമായുടെ ഫോര്‍മേഷന്‍ മുതല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റിയില്‍ അംഗം, ഫോമയുടെ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ , മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി(MARC)യുടെ സ്ഥാപക പ്രവര്‍ത്തകന്‍. ഇപ്പോള്‍ കെ.എച്ച്.എന്‍.എ. യുടേയും, MARC-ന്റേയും ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബര്‍ എന്നീ തലങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്നു.

രാഷ്ട്രീയ, സാമൂഹിക, സാമുദായിക, സാംസ്‌കാരിക മണ്ഢലങ്ങളില്‍ കഴിവ് തെളിയിച്ച ഗോപിനാഥകുറുപ്പ് ഇന്‍ഡോ-അമേരിക്കന്‍ ലയണ്‍സ് ക്ലബിന്റെ പ്രസിഡന്റായിരുന്നപ്പോഴും ഇപ്പോള്‍ MARC-ന്റെ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ആയി പ്രവര്‍ത്തിക്കുമ്പോഴും "Eye for the Blind" പ്രോഗ്രാമിലൂടെ അന്ധതാനിവാരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. അനവധി അന്ധര്‍ക്ക് കാഴ്ച നല്‍കുന്നതിനുള്ള സര്‍ജറി ഇതിനോടകം നടത്തുന്നതിന്, സഹായ ഹസ്തം സ്വരൂപിക്കുന്നതിന് മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

18 അന്ധര്‍ക്ക് കാഴ്ച നല്‍കുന്നതിനുള്ള സര്‍ജറി ഈ വര്‍ഷം പാലാ വൈക ലയണ്‍സ് ക്ലബ്ബിന്റെ ഐ ഹോസ്പിറ്റലില്‍ MARC-ന്റെ ആഭിമുഖ്യത്തില്‍ നടത്തുകയും ഈ വര്‍ഷം ഫോമയുടെ കേരളത്തിലെ കോട്ടയം കണ്‍വന്‍ഷനില്‍ മാമ്മന്‍ മാപ്പിള ഹാളില്‍ വച്ച് അതിനുള്ള മുഴുവന്‍ തുകയും ആഭ്യന്തിര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൈക ലയണ്‍സ് ക്ലബ്ബ് ഐ ഹോസ്പിറ്റലിന് കൈ മാറുകയും ചെയ്തു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുവാന്‍ പര്യാപ്തമായ കഴിവ് ഗോപിനാഥക്കുറുപ്പ് ഇതിനോടകം നേടുകയും കഴിവ് തെളിയിക്കുകയും ചെയ്തു കഴിഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കന്‍ മലയാളികളുടെ സംഘടനയുടെ സംഘടനയായ ഫോമ ജനഹൃദങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഫോമായുടെ വളര്‍ച്ചയ്ക്ക് യുവജനങ്ങളെ രാഷ്ട്രീയ, സാമൂഹിക, സംസ്‌ക്കാരികരംഗങ്ങളില്‍ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനുള്ള കര്‍മ്മപരിപാടികള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്യുന്നത്.

ഫോമയുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഗോപിനാഥക്കുറുപ്പിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒരു മുതല്‍ കൂട്ടാകമെന്നും അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടും നോമിനേഷന്‍ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ഫോം സൈന്‍ ചെയ്ത് MARC-ന്റെ പ്രസിഡന്റ് തോമസ്സ് അലക്‌സ്, സെക്രട്ടറി എല്‍സി ജൂബ് എന്നിവര്‍ ചേര്‍ന്ന് കൈമാറുന്നു. തദവസരത്തില്‍ മാര്‍ക്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളും എക്‌സിക്യൂട്ടീവ് അംഗങ്ങളും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ എം.എ. മാത്യൂ(വാവച്ചന്‍), സണ്ണി പൗലോസ്, ജി.കെ. നായര്‍ , ജോസ്സ് അക്കകാട്ട്(ട്രഷറര്‍), കോട്ടയം ജോ ജോ(വൈസ് പ്രസിഡന്റ്), സിജി ജോര്‍ജ് (EX-President), സണ്ണികല്ലൂപ്പാറ(ജോയിന്റ് സെക്രട്ടറി), തോമസ്സ് അലക്‌സ്(
പ്രസിഡന്റ്), ജേക്കബ്ബ് ചൂരവടി (ചെയര്‍മാന്‍) എന്നിവര്‍ വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയും ഗോപിനാഥക്കുറുപ്പിന് എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കണമെന്നും അദ്ദേഹത്തെ ഫോമയുടെ അടുത്ത ജനറല്‍ സെക്രട്ടറിയായി വിജയിപ്പിക്കണമെന്നും എല്ലാ അസ്സോസിയേഷന്‍ ഭാരവാഹികളോടും, ഡെലിഗേറ്റ്‌സിനോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഗോപിനാഥകുറുപ്പ് ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നോമിനേഷന്‍ സമര്‍പ്പിച്ചു
നോമിനേഷന്‍ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ഫോം സൈന്‍ ചെയ്ത് MARC-ന്റെ പ്രസിഡന്റ് തോമസ്സ് അലക്‌സ്, സെക്രട്ടറി എല്‍സി ജൂബ് എന്നിവര്‍ ചേര്‍ന്ന് കൈമാറുന്നു. തദവസരത്തില്‍ മാര്‍ക്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളും എക്‌സിക്യൂട്ടീവ് അംഗങ്ങളും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
ഗോപിനാഥകുറുപ്പ് ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നോമിനേഷന്‍ സമര്‍പ്പിച്ചു
ഗോപിനാഥകുറുപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക