Image

വീടിന്റെ ചുമരുകള്‍ക്കിടയില്‍ സൂക്ഷിച്ച 500,000 ഡോളറിന്റെ ഉടമാവകാശം കോടതി തീര്‍പ്പാക്കി

പി.പി.ചെറിയാന്‍ Published on 31 May, 2012
വീടിന്റെ ചുമരുകള്‍ക്കിടയില്‍ സൂക്ഷിച്ച 500,000 ഡോളറിന്റെ ഉടമാവകാശം കോടതി തീര്‍പ്പാക്കി
അരിസോണ: 2001 ല്‍ മരണമടഞ്ഞ റോബര്‍ട്ട് സ്പാനിന്റെ വീടിനകത്തെ ചുവരുകള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന 500,000 ഡോളറിന്റെ ഉടമസ്ഥാവകാശം സ്പാനിന്റെ കുടംബാംഗങ്ങള്‍ക്കാണെന്ന് അരിസോണ കോടതി മെയ് 31 വ്യാഴാഴ്ച വിധി പ്രഖ്യാപിച്ചു.

റോബര്‍ട്ട് സ്പാനിന്റെ മരണത്തിന് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം വീട് 2008 ല്‍ മറ്റൊരു ദമ്പതികള്‍ വാങ്ങിയിരുന്നു. വീട് പുതുക്കി പണിയുന്നതിനിടെ ചുമരുകള്‍ പൊളിച്ചുനീക്കിയപ്പോഴാണ് ഇത്രയും തുക ചുവരുകള്‍ക്കിടയില്‍ സൂക്ഷിച്ചിരിക്കുന്ന വിവരം മനസ്സിലായത്. ഈ തുക തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് ദമ്പതികള്‍ കോടതിയില്‍ വാദിച്ചു.

വര്‍ഷങ്ങള്‍ നീണ്ട കേസ്സില്‍ ഇന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

ഇത്രയും തുക ഉപേക്ഷിക്കപ്പെട്ടതല്ലെന്നും വളരെ സൂക്ഷമതയോടെ മാറ്റിവെച്ചതാണെന്നുമാണ് കോടതി വിധിയില്‍ ചൂണ്ടിക്കാണിച്ചത്. അതുകൊണ്ട് തന്നെ ഈ തുക റോബര്‍ട്ട് സ്പാനിന്റെ കുടുംബാംഗങ്ങള്‍ക്കു അര്‍ഹതപ്പെട്ടതാണെന്നും കോടതി കണ്ടെത്തി.
വീടിന്റെ ചുമരുകള്‍ക്കിടയില്‍ സൂക്ഷിച്ച 500,000 ഡോളറിന്റെ ഉടമാവകാശം കോടതി തീര്‍പ്പാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക