Image

കുവൈറ്റില്‍ ബുധനാഴ്ച 703 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

Published on 15 July, 2020
കുവൈറ്റില്‍ ബുധനാഴ്ച 703 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

കുവൈറ്റ് സിറ്റി: രാജ്യത്ത് 703 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 56877 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 434 പേര്‍ കുവൈത്തികളും 269 പേര്‍ വിദേശികളുമാണ്.

കഴിഞ്ഞ ദിവസം 4041 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 445184 ആയി ഉയര്‍ന്നു. കോവിഡ് ചികില്‍സയിലായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 399 ആയി. സാദ് അല്‍ അബ്ദുള്ള 33 പേര്‍, സബാഹിയ 31 പേര്‍, അര്‍ദിയ 31 പേര്‍, ഒയൂന്‍ 30 പേര്‍, സാല്‍മിയ 25 പേര്‍, തൈമ 25 പേര്‍ എന്നിങ്ങനെയാണ് താമസ സ്ഥലങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 736 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 46897 ആയി. 9581 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 146 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നണ്ടെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക