Image

പൂഴിക്കോല്‍ സംഗമം ജൂണ്‍ 2 ന്‌ കേംബ്രിഡ്‌ജില്‍

എബി സൈമണ്‍ Published on 31 May, 2012
പൂഴിക്കോല്‍ സംഗമം ജൂണ്‍ 2 ന്‌ കേംബ്രിഡ്‌ജില്‍
കേംബ്രിഡ്‌ജ്‌: കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തു നിന്നും യു കെയിലേക്ക്‌ കുടിയേറിയവരുടെ ആറാമത്‌ ജൂണ്‍ 2 ന്‌ രാവിലെ 10 മുതല്‍ 5 .30 വരെ കേംബ്രിഡ്‌ജില്‍ വച്ചു നടക്കും.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റു കൂട്ടും.എന്‍റെ ഗ്രാമം എന്ന വിഷയത്തെ ആസ്‌പദമാക്കി 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ പ്രസംഗ മത്സരം ഉണ്ടായിരിക്കും.

പ്രവാസി ഭാരതീയരുടെ ജന്മ നാടിനോടുള്ള കടമ എന്ന വിഷയത്തെ ആസ്‌പദമാക്കി ബിജു മടക്കക്കുഴി പ്രബന്ധം അവതരിപ്പിക്കും. സിറില്‍ പടപ്പുരയ്‌ക്കള്‍ ( കെന്റ്‌ ) ബിലി ഇടക്കര (മാന്‌ചെസ്‌റ്റെര്‍ ) ബോബി കൊല്ലാപറമ്പില്‍ ( ലെസ്റ്റര്‍ ) എബി സൈമണ്‍ മടക്കക്കുഴി (ടെര്‍ബി ) എന്നിവര്‍ ചര്‍ച്ചയ്‌ക്ക്‌ നേതൃത്വം നല്‍കും.പരിപാടികളില്‍ വിജയികള്‍ ആകുന്നവര്‍ക്ക്‌ സമ്മാനദാനവും ഉണ്ടായിരിക്കും.
അനീഷ്‌ ബീന മണലേല്‍,നിഷ കുര്യന്‍ എന്നിവരാണ്‌ ഇത്തവണത്തെ സംഗമത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുവാനും പരിചയം പുതുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നു.

സംഗമവേദി

COhenham club
1 lamps lane
cambridge
CB24 8TA

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക 07985292810 ,07868493896
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക