Image

എക്യൂമെനിക്കല്‍ കുടുംബ സംഗമം ഷിക്കാഗോയില്‍ ജൂണ്‍ 30-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 31 May, 2012
എക്യൂമെനിക്കല്‍ കുടുംബ സംഗമം ഷിക്കാഗോയില്‍ ജൂണ്‍ 30-ന്‌
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ പതിനൊന്നാമത്‌ `കുടുംബസംഗമം 2012' ഡിന്നറോടും, വിവിധ കലാപരിപാടികളോടും കൂടി നടത്തപ്പെടുന്നു. ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ ജൂണ്‍ 30-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5.30-ന്‌ ഡിന്നറോടുകൂടി പരിപാടികള്‍ ആരംഭിക്കും.

തുടര്‍ന്ന്‌ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ വിവിധ ഇടവകകളില്‍ നിന്നുമുള്ള കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന വര്‍ണ്ണശബളമായ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള 16 എപ്പിസ്‌കോപ്പല്‍ പള്ളികളുടെ കൂട്ടായ്‌മയാണ്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ രക്ഷാധികാരിയും, റവ.ഫാ. നൈനാന്‍ വി. ജോര്‍ജ്‌ (പ്രസിഡന്റ്‌), റവ. ജോസഫ്‌ ശാമുവേല്‍ (വൈസ്‌ പ്രസിഡന്റ്‌), ഏബ്രഹാം വര്‍ഗീസ്‌ (ഷിബു- ജനറല്‍ സെക്രട്ടറി), ബെഞ്ചമിന്‍ തോമസ്‌ (ജോ. സെക്രട്ടറി), മാത്യു മാപ്ലേട്ട്‌ (ട്രഷറര്‍), റവ.ഫാ. ദിലീഷ്‌ ഏലിയാസ്‌ (യൂത്ത്‌ ആന്‍ഡ്‌ യുവജനവേദി), ജോയിച്ചന്‍ പുതുക്കുളം, ജോര്‍ജ്‌ പണിക്കര്‍ (പബ്ലിസിറ്റി), ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍, ലളിത അലക്‌സാണ്ടര്‍ (വിമന്‍സ്‌ കോര്‍ഡിനേറ്റേഴ്‌സ്‌), ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ (ഓഡിറ്റര്‍) എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ്‌ കൗണ്‍സിലിന്‌ നേതൃത്വം നല്‍കുന്നത്‌.

കുടുംബസംഗമം വന്‍ വിജയമാക്കുവാന്‍ റവ.ഫാ. ഹാം ജോസഫ്‌ (ചെയര്‍മാന്‍), സാം തോമസ്‌ (ജനറല്‍ കണ്‍വീനര്‍), പ്രേംജിത്‌ വില്യം, ശാമുവേല്‍ തോമസ്‌,ജോണ്‍സണ്‍ കണ്ണൂക്കാടന്‍, മാത്യു കരോട്ട്‌, മറിയാമ്മ പിള്ള, ബേബി ടി. മത്തായി, ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍, രഞ്ചന്‍ ഏബ്രഹാം, പ്രിന്‍സ്‌ തോമസ്‌, ജോര്‍ജ്‌ പൂഴിക്കുന്നേല്‍, ലളിത അലക്‌സാണ്ടര്‍ എന്നിവര്‍ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

പ്രവീണ്‍ തോമസ്‌, ജെയ്‌ബു കുളങ്ങര എന്നിവര്‍ മെഗാ സ്‌പോണ്‍സര്‍മാരും, റോയല്‍ മലബാര്‍ കേറ്ററിംഗ്‌ ആന്‍ഡ്‌ കാരി ഔട്ട്‌, ഫോക്‌സ്‌ വാലിവിയന്‍ ക്ലിനിക്‌, ആന്‍ഡ്രൂ പി. തോമസ്‌ ആന്‍ഡ്‌ ജോസഫ്‌ ചാമക്കാല (സര്‍ട്ടിഫൈഡ്‌ അക്കൗണ്ടിംഗ്‌ ആന്‍ഡ്‌ ടാക്‌സ്‌ ഇന്‍ക്‌), ജോര്‍ജ്‌ മാത്യു (റിയല്‍ട്ടര്‍), അമേരിക്കന്‍ ഫാമിലി ഇന്‍ഷുറന്‍സ്‌, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ആന്‍ഡ്‌ ഡോ. മരീന ഗ്ലാഡ്‌സണ്‍ എം.ഡി, കെ.എന്‍.എ റിയല്‍റ്റി ഇന്‍ക്‌, സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, നീന ഫുഡ്‌ ഇന്‍ക്‌, മാതാ കേറ്ററിംഗ്‌ ആന്‍ഡ്‌ കാരി ഔട്ട്‌ എന്നിവര്‍ സ്‌പോണ്‍സേഴ്‌സുമാണ്‌.

ക്രിസ്‌തുവില്‍ നാമെല്ലാവരും ഒന്നാണെന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ വിവിധ സഭാ വിഭാഗങ്ങളില്‍പ്പെട്ട ക്രിസ്‌തീയ വിശ്വാസികള്‍ ഒരു കുടക്കീഴില്‍ അണിനിരന്നു നടത്തുന്ന ഈ കൂട്ടായ്‌മയിലേക്ക്‌ ഏവരേയും കുടുംബസമേതം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. നൈനാന്‍ വി ജോര്‍ജ്‌ (708 848 4120), റവ.ഫാ. ഹാം ജോസഫ്‌ (847 594 5790), റവ. ജോസഫ്‌ ശാമുവേല്‍ (847 212 5787), സാം തോമസ്‌ (630 935 7355), ഏബ്രഹാം വര്‍ഗീസ്‌ (847 877 6276), മാത്യു മാപ്ലേട്ട്‌ (847 208 8508).
എക്യൂമെനിക്കല്‍ കുടുംബ സംഗമം ഷിക്കാഗോയില്‍ ജൂണ്‍ 30-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക