Image

ഐ.എന്‍.ഒ.സി കേരള ചാപ്‌റ്റര്‍ ഉദ്‌ഘാടനം ജൂണ്‍ ഒമ്പതിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 31 May, 2012
ഐ.എന്‍.ഒ.സി കേരള ചാപ്‌റ്റര്‍ ഉദ്‌ഘാടനം ജൂണ്‍ ഒമ്പതിന്‌
ഫിലാഡല്‍ഫിയ: ഐ.എന്‍.ഒ.സി കേരള ചാപ്‌റ്റര്‍, പെന്‍സില്‍വേനിയയുടെ ഉദ്‌ഘാടനം ജൂണ്‍ ഒമ്പതിന്‌ നടക്കും. എ.ഐ.സി.സി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ്‌ എം.പി ഉദ്‌ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ഐ.എന്‍.ഒ.സി കേരള ചാപ്‌റ്ററിന്റെ ദേശീയ നേതാക്കളും, ഐ.എന്‍.ഒ.സി യു.എസ്‌.എ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാം എന്നിവരും പങ്കെടുക്കും.

പെന്‍സില്‍വേനിയ കേരള ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കുന്നേലിന്റെ നേതൃത്വത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ഈപ്പന്‍ ഡാനിയേല്‍, ഷാജി മത്തായി, സെക്രട്ടറി സാബു സ്‌കറിയ, ട്രഷറര്‍ തോമസ്‌ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ഉദ്‌ഘാടന ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ 10197 നോര്‍ത്ത്‌ ഈസ്റ്റ്‌ അവന്യൂവില്‍ നടക്കുന്ന സമ്മേളന്തതില്‍ ഫിലാഡല്‍ഫിയയിലെ സാമൂഹ്യ-സാംസ്‌കാരിക സംഘടനാ നേതാക്കള്‍ സംബന്ധിക്കും. വൈകുന്നേരം 5.30-ന്‌ ആരംഭിക്കുന്ന സോഷ്യല്‍ അവര്‍, ആറുമണിക്ക്‌ പൊതുസമ്മേളനം, തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍, ഡിന്നര്‍ എന്നിവയാണ്‌ പ്രധാന പരിപാടികള്‍.

എ.ഐ.സി.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ഒ.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ചാപ്‌റ്ററിന്റെ അമേരിക്കയിലെ വിവിധ ചാപ്‌റ്ററുകളുടെ ഉദ്‌ഘാടനം കൊടിക്കുന്നില്‍ സുരേഷ്‌ നിര്‍വഹിക്കുന്നതാണ്‌.

ഫിലാഡല്‍ഫിയ സമ്മേളനത്തിലേക്ക്‌ പ്രവേശനം സൗജന്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രസിഡന്റ്‌ അറ്റോര്‍ണി ജോസ്‌ കുന്നേല്‍ (215 681 8679), സെക്രട്ടറി സാബു സ്‌കറിയ (267 980 7923), ട്രഷറര്‍ തോമസ്‌ ഏബ്രഹാം (215 906 0604).

ജോബി ജോര്‍ജ്‌ അറിയിച്ചതാണിത്‌.
ഐ.എന്‍.ഒ.സി കേരള ചാപ്‌റ്റര്‍ ഉദ്‌ഘാടനം ജൂണ്‍ ഒമ്പതിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക