Image

ജയ്‌ഹിന്ദ്‌ ടിവി സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ ജൂണിയര്‍ ഉദ്‌ഘാടനവും ന്യൂയോര്‍ക്ക്‌ ഒഡീഷനും നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 31 May, 2012
ജയ്‌ഹിന്ദ്‌ ടിവി സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ ജൂണിയര്‍ ഉദ്‌ഘാടനവും ന്യൂയോര്‍ക്ക്‌ ഒഡീഷനും നടത്തപ്പെട്ടു
ന്യൂയോര്‍ക്ക്‌: ജയ്‌ഹിന്ദ്‌ ടിവി സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ ജൂണിയര്‍ എന്ന സംഗീത പരിപാടിയുടെ ഉദ്‌ഘാടനവും ന്യൂയോര്‍ക്ക്‌ ഒഡീഷനും ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വെച്ച്‌ വിവിധ മലയാളി സംഘടനാ നേതാക്കള്‍, സാമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍, മീഡിയ പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രൗഢഗംഭീരമായി മെയ്‌ 26-ന്‌ ശനിയാഴ്‌ച രാവിലെ നടത്തപ്പെട്ടു.

ലയാ ഏലിയാസിന്റെ ആമുഖവും, സ്റ്റാര്‍സിംഗര്‍ യു.എസ്‌.എ 2010-ലെ വിജയിയായ എയ്‌മി ജോര്‍ജിന്റെ പ്രാര്‍ത്ഥനാ ഗീതത്തോടും കൂടി തുടക്കംകുറിച്ചു. ജയ്‌ഹിന്ദ്‌ ടിവി യു.എസ്‌.എ മാനേജിംഗ്‌ ഡയറക്‌ടര്‍ ഫെലിക്‌സ്‌ സൈമണിന്റെ കഴിവിനെ പ്രത്യേകം അനുസ്‌മരിച്ചു.

പ്രസ്‌തുത ചടങ്ങില്‍ സ്‌പോണ്‍സര്‍മാരായ ജോയ്‌ ഇട്ടന്‍, ഹെഡ്‌ജ്‌ ബ്രോക്കറേജ്‌ സി.ഇ.ഒ ജേക്കബ്‌ ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു. കൂടാതെ പോള്‍ കറുകപ്പള്ളില്‍, ലീലാ മാരേട്ട്‌, വര്‍ഗീസ്‌ കളത്തില്‍, ജോര്‍ജ്‌ പാടിയേടത്ത്‌, ഐപിടിവി ഡയറക്‌ടര്‍ സുനില്‍ ട്രൈസ്റ്റാര്‍, ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ റോയി എണ്ണച്ചേരില്‍, തിരുവല്ല അസോസിയേഷന്‍ പ്രസിഡന്റ്‌ ജോണ്‍ പോള്‍, കുട്ടനാട്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സുരേഷ്‌ തോമസ്‌, ന്യൂയോര്‍ക്ക്‌ മലയാളി ബോട്ട്‌ ക്ലബ്‌ സെക്രട്ടറി ജോണ്‍ താമരവേലില്‍, ട്രഷറര്‍ അനിയന്‍ ചക്കാലക്കുടിയില്‍, ഇന്തോ അമേരിക്കന്‍ ലോയേഴ്‌സ്‌ ഫോറം വൈസ്‌ പ്രസിഡന്റ്‌ കോശി ഉമ്മന്‍, ജോര്‍ജ്‌ കുട്ടി എന്നിവരും പങ്കെടുത്തു.

അമേരിക്കന്‍ മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇതുപോലൊരു അതിമനോഹരമായ രംഗസജ്ജീകരണത്തില്‍ ഒരു റിയാലിറ്റി ഷോ അണിയിച്ചൊരുക്കുന്നത്‌. ഈ മനോഹര സജ്ജീകരണത്തെ അവിടെ പങ്കെടുത്ത എല്ലാ വ്യക്തികളും പ്രശംസിച്ചു. ഈ റിയാലിറ്റി ഷോ ഏകദേശം ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്നതും വിവിധ സ്റ്റേജുകളില്‍ ഇതേ സംവിധാനത്തില്‍ തുടര്‍ന്നും നടത്തുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു.

തുടര്‍ന്ന്‌ നടന്ന ചടങ്ങില്‍ ലയാ ഏലിയാസ്‌ സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ ജൂണിയറിന്റെ അവതാരിക നിഷ ഏബ്രഹാമിനെ സദസിന്‌ പരിചയപ്പെടുത്തി.

ജയ്‌ഹിന്ദ്‌ ടിവി യു.എസ്‌.എ ഡയറ്‌കടര്‍ ജിന്‍സ്‌മോന്‍ സഖറിയ, സുനില്‍ മഞ്ഞനിക്കര, ജോജോ കവണാല്‍, ഇന്ത്യാനെറ്റ്‌ യു.എസ്‌.എ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഏലിയാസ്‌ ടി. വര്‍ക്കി, മീഡിയ ഡയറക്‌ടര്‍ അമില്‍ പോള്‍, സ്റ്റാര്‍സിംഗര്‍ യു.എസ്‌.എ ജൂണിയര്‍ ജഡ്‌ജ്‌മാരായ കുമാരി നായര്‍, ഹെലന്‍ ജോര്‍ജ്‌, അഡൈ്വസറി ബോര്‍ഡ്‌ മെമ്പര്‍ കാര്‍ത്തികേയന്‍ മാസ്റ്റര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി ഈ സംഗീതപരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന്‌ ന്യൂയോര്‍ക്ക്‌ റീജിയണിന്റെ ഒഡീഷന്‍ വളരെ വിജയകരമായി നടത്തി. ടെക്‌നീഷ്യന്മാരായ ജെറി പ്ലാന്തോട്ടം, ജോര്‍ജ്‌ ചുമ്മാര്‍, ടോം വര്‍ഗീസ്‌ എന്നിവരുടെ പ്രവര്‍ത്തനം പ്രോഗ്രാമിന്‌ മാറ്റുകൂട്ടി.

ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, മേരിലാന്റ്‌, വാഷിംഗ്‌ടണ്‍ എന്നീ സ്റ്റേറ്റുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഒഡീഷന്‍ ജൂണ്‍ ഒമ്പതിന്‌ രാവിലെ 9.30-ന്‌ ഫിലാഡല്‍ഫിയയില്‍ വെച്ച്‌ നടത്തുന്നതായിരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ www.starsingerusajuniour.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിന്‍സ്‌മോന്‍ സഖറിയ (516 776 7061), ഏലിയാസ്‌ ടി വര്‍ക്കി (914 481 7676), സുനില്‍ മഞ്ഞനിക്കര (914 434 4158), ജോജി കവണാല്‍ (914 409 5385), അമില്‍ പോള്‍ (914 299 2056), ഇമെയില്‍: starsingerusajuniour@gmail.com
ജയ്‌ഹിന്ദ്‌ ടിവി സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ ജൂണിയര്‍ ഉദ്‌ഘാടനവും ന്യൂയോര്‍ക്ക്‌ ഒഡീഷനും നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക