Image

പുന്നത്തുറ സംഗമവും ദുക്‌റാന തിരുനാളും ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 31 May, 2012
പുന്നത്തുറ സംഗമവും ദുക്‌റാന തിരുനാളും ഷിക്കാഗോയില്‍
ഷിക്കാഗോ: ഷിക്കാഗോയിലും പരിസരങ്ങളിലും താമസിക്കുന്ന പുന്നത്തുറ നിവാസികളുടെ സംഗമവും പിക്‌നിക്കും ജൂണ്‍ 30-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്‌. ഡെസ്‌പ്ലെയിന്‍സില്‍ ഗോള്‍ഫ്‌ റോഡും റിവര്‍ റോഡും ചേരുന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന ബിഗ്‌ബെന്‍ഡ്‌ ലേക്ക്‌ പിക്‌നിക്ക്‌ സ്‌പോട്ടിലാണ്‌ ഈവര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. പുന്നത്തുറ, കിടങ്ങൂര്‍ സൗത്ത്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ ഒത്തുചേരുന്നതിനും സൗഹൃദം പങ്കുവെയ്‌ക്കുന്നതിനുമായി നടത്തിവരുന്ന ഈ വാര്‍ഷിക പരിപാടിയിലേക്ക്‌ എല്ലാ അഭ്യുദയകാംക്ഷികളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

പുന്നത്തുറ ഇടവക മധ്യസ്ഥനായ വി. തോമാ ശ്ശീഹായുടെ ദുക്‌റാന തിരുനാളും ഈവര്‍ഷം പുന്നത്തുറ നിവാസികളുടെ നേതൃത്വത്തില്‍ ജൂലൈ ഒന്നാംതീയതി ആഘോഷിക്കുന്നതാണ്‌. മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ വെച്ച്‌ രാവിലെ 10 മണിക്ക്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്‌ എന്നിവയുണ്ടായിരിക്കുന്നതാണ്‌.

ഈ വര്‍ഷത്തെ പുന്നത്തുറ സംഗമത്തിനും ദുക്‌റാന തിരുനാള്‍ ആഘോഷങ്ങള്‍ക്കും ജിനോ കക്കാട്ടില്‍, ജസ്റ്റിന്‍ തെങ്ങനാട്ട്‌, മാത്തുക്കുട്ടി കടവില്‍, തോമസ്‌ കുടിയംപള്ളി, ബെന്നി നെല്ലിവീട്ടില്‍, ഫെബിന്‍ കണിയാലി, ജ്യോതിഷ്‌ തെങ്ങനാട്ട്‌, ജയിംസ്‌ കുശക്കുഴിയില്‍, ജോണി പറഞ്ഞാട്ട്‌, ഫിലിപ്പ്‌ പള്ളിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. റോയി ചേലമലയില്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക