മെല്‍ബണില്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു
OCEANIA
14-Jul-2020
OCEANIA
14-Jul-2020

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിച്ചു. മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ദിനമായ ജൂലൈ മൂന്നിനു നടന്ന ലളിതമായ ചടങ്ങില്‍, ഇടവകയിലെ കുടുംബങ്ങള്‍ പ്രാര്‍ഥനപൂര്‍വം നല്കിയ ചെറിയ കല്ലുകളും മാര്‍ ബോസ്‌കോ പുത്തൂര്‍ വെഞ്ചിരിച്ച് അടിസ്ഥാനശിലയോടൊപ്പം നിക്ഷേപിച്ചു.
വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സീസ് കോലഞ്ചേരി, രൂപത ചാന്‍സിലറും കത്തീഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കത്തീഡ്രല്‍ നിര്‍മാണ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം നിരവധി വൈദികരും ചടങ്ങില്‍ പങ്കെടുത്തു. കത്തീഡ്രലിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ചു തയാറാക്കിയ സുവനീറിന്റെ പ്രകാശനം വിക്ടോറിയന്‍ പാര്‍ലമെന്റ് എംപിയും ഗവണ്‍മെന്റ് വിപ്പുമായ ബ്രോണ്‍വിന്‍ ഹാഫ്‌പെന്നി എംപി നിര്‍വഹിച്ചു. പ്രിന്റ് ചെയ്ത സുവനീറിന്റെ കോപ്പികള്‍, ഇടവക ഭവനങ്ങളില്‍ വിതരണത്തിനായി പാരീഷ് കൗണ്‍സിലേഴ്‌സിനു കൈമാറി. കത്തീഡ്രല്‍ ഇടവക വെബ്‌സൈറ്റില്‍ സുവനീറിന്റെ സോഫ്റ്റ് കോപ്പി ലഭ്യമാണ്.
.jpg)
കത്തീഡ്രലിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കുവാന്‍ ഇടവകസമൂഹത്തിന്റെ പ്രാര്‍ഥനയും സാന്പത്തിക സഹായകവും വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവര്‍ അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട് : പോള്‍ സെബാസ്റ്റ്യന്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments