Image

ഡബ്ല്യുഎംസിയുടെ പേരും ലോഗോയും മറ്റുളളവര്‍ ഉപയോഗിക്കരുത്‌: ആന്‍ഡ്രു പാപ്പച്ചന്‍

Published on 31 May, 2012
ഡബ്ല്യുഎംസിയുടെ പേരും ലോഗോയും മറ്റുളളവര്‍ ഉപയോഗിക്കരുത്‌: ആന്‍ഡ്രു പാപ്പച്ചന്‍
ന്യൂജഴ്‌സി: വേള്‍ഡ്‌ മലയാളി കൗണ്‍സിലില്‍ നിന്നും വിട്ടുപോയ ചിലര്‍ സംഘടനയുടെ പേരും ലോഗോയും ഉപയോഗിക്കുന്നത്‌ നിര്‍ത്തണമെന്ന്‌ ഡബ്ല്യുഎംസി അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ആന്‍ഡ്രു പാപ്പച്ചന്‍. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ 1995 ല്‍ ന്യൂജഴ്‌സിയില്‍ റജിസ്‌റ്റര്‍ ചെയ്യപ്പെട്ട ഒരു ആഗോള സംഘടനയാണ്‌. ലോക പ്രവാസി മലയാളികളുടെ പൊതുവായ വേദിയാണിത്‌.

ഇതില്‍ പ്രവര്‍ത്തിച്ചിരുന്ന ചില നേതാക്കള്‍ 1998 ല്‍ വേര്‍പിരിയുകയും അവര്‍ രൂപീകരിച്ച പുതിയ സംഘടനയ്‌ക്ക്‌ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ പേരു തന്നെ ഉപയോഗപ്പെടുത്തുകയുമായിരുന്നു. ഇത്‌ ലോക മലയാളികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഒരേ സമയം രണ്ട്‌ വേള്‍ഡ്‌ മലയാളി കൗണ്‍സിലുകള്‍ സാധ്യമല്ല. ഒന്നുകില്‍ സംഘടന വിട്ടുപോയ നേതാക്കള്‍ തിരിച്ചുവരണം, അല്ലെങ്കില്‍ അവര്‍ രൂപീകരിച്ചിരിക്കുന്ന സംഘടനയ്‌ക്ക്‌ പുതിയ പേര്‌ കണ്ടെത്തണം- ആന്‍ഡ്രു പാപ്പച്ചന്‍ പറഞ്ഞു.

ഡബ്ല്യുഎംസിയുടെ പേര്‌ ഉപയോഗിക്കുന്നതുകൊണ്ട്‌ പുതിയ സംഘടനയ്‌ക്ക്‌ എന്തു നേട്ടമാണ്‌ ഉണ്ടാകുന്നതെന്ന്‌ മനസിലാകുന്നില്ലെന്നും ആന്‍ഡ്രു പാപ്പച്ചന്‍ പറഞ്ഞു. ഇരു സംഘടനകളുടേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്‌ത്‌ പരസ്‌പര സഹകരണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡബ്ല്യുഎംസിയുടെ പേരും ലോഗോയും മറ്റുളളവര്‍ ഉപയോഗിക്കരുത്‌: ആന്‍ഡ്രു പാപ്പച്ചന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക