Image

ക്യാബിന്‍ ക്രൂ ജോലിക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ

Published on 13 July, 2020
ക്യാബിന്‍ ക്രൂ ജോലിക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ
  കൊവിഡ് 19 മഹാമാരിയെ തുടർന്ന് ഏവിയേഷൻ രംഗം നേരിടുന്ന പ്രതിസന്ധിയുടെ  പശ്ചാത്തലത്തിൽ എയര്‍ ഇന്ത്യ, തങ്ങളുടെ 200 ക്യാബിന്‍ ക്രൂവിനെ ഒഴിവാക്കാന്‍ തീരുമാനിച്ചു ,  50 പൈലറ്റുമാരുടെ രാജി പിന്‍വലിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.  

കരാര്‍ അടിസ്ഥാനത്തില്‍ ഈ 200 ക്യാബിന്‍ ക്രൂവിനെ എയര്‍ലൈനില്‍ ഉള്‍പ്പെടുത്തിയത് അടുത്തിടെയാണ്  ഏപ്രില്‍ വരെ 4,000 -ത്തോളം ക്യാബിന്‍ ക്രൂവും 1,800 പൈലറ്റുമാരും എയര്‍ ഇന്ത്യയുടെ പട്ടികയിലുണ്ട്.

കൊവിഡ്   ഇന്ത്യയെ ബാധിക്കുന്നതിന് മുമ്ബ്, സ്വകാര്യ എയര്‍ലൈനുകളില്‍ ജോലി നേടിയ ശേഷം 50 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ എയര്‍ലൈനില്‍ നിന്ന് രാജിവെച്ചിരുന്നു. 

കൊവിഡ്    ലോക്ക്ഡൗണ്‍  കാരണം മാര്‍ച്ച്‌ അവസാനം മുതല്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ത് സിവില്‍ ഏവിയേഷന്‍ മേഖലയെ പ്രതികൂലമായി ബാധിച്ചതിനാലാണ് അവരുടെ ജോലി ഓഫറുകള്‍ പിന്‍വലിച്ചത്.


ബുധനാഴ്ച (ജൂലൈ 8) പൈലറ്റ് യൂണിയന്‍ പ്രതിനിധികളെ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് സന്ദര്‍ശിച്ച ശേഷമാണ് ഈ തീരുമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക