Image

പ്രളയവും മണ്ണിടിച്ചിലും; നേപ്പാളില്‍ 60പേര്‍ മരിച്ചു, 41പേരെ കാണാതായി

Published on 13 July, 2020
പ്രളയവും മണ്ണിടിച്ചിലും; നേപ്പാളില്‍ 60പേര്‍ മരിച്ചു, 41പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ കഴിഞ്ഞ നാലുദിവസമായി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും 60പേര്‍ മരിച്ചു. 41പേരെ കാണാതായി. പശ്ചിമ നേപ്പാളിലാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മ്യാഗഡി ജില്ലയില്‍ മാത്രം 27പേര്‍ മരിച്ചു.


പൊലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകള്‍ ഒലിച്ചുപോയി. മണ്ണിടിയാന്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആയിരത്തോളംപേരെ മാറ്റിപാര്‍പ്പിച്ചു.

മ്യാഗഡിയിലെ രണ്ടുഗ്രാമങ്ങള്‍ പൂര്‍ണമായി ഒലിച്ചുപോയെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക