Image

വാക്കേറ്റം; നടുറോഡില്‍ ഭര്‍ത്താവിന്റെ കാറിന്റെ ബോണറ്റില്‍ കയറിനിന്ന് ബഹളമുണ്ടാക്കി യുവതി

Published on 13 July, 2020
വാക്കേറ്റം;  നടുറോഡില്‍ ഭര്‍ത്താവിന്റെ കാറിന്റെ ബോണറ്റില്‍ കയറിനിന്ന് ബഹളമുണ്ടാക്കി യുവതി

മുംബൈ: നടുറോഡില്‍ സ്ത്രീയും  ഭര്‍ത്താവും തമ്മിലുണ്ടായ വാക്കേറ്റം വലിയ ഗതാഗത തടസ്സത്തിന് കാരണമായ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.


വെള്ള നിറത്തിലുള്ള വാഹനത്തില്‍ എത്തിയ യുവതി കറുത്ത എസ് യു വി കാറിലുണ്ടായിരുന്ന അവരുടെ ഭര്‍ത്താവിന്റെ നേര്‍ക്ക് റോഡില്‍ വച്ച്‌ ആക്രോശിക്കുകയായിരുന്നു. 


കാറിന്റെ ബോണറ്റിന് മുകളില്‍ കയറിനിന്നായിരുന്നു യുവതി ബഹളമുണ്ടാക്കിയത്. ഈ കാഴ്ച കാണാന്‍ റോഡില്‍ വളരെ പെട്ടെന്ന് ആളുകള്‍ കൂടുകയും ചെയ്തു.


ട്രാഫിക് പൊലീസ് എത്തി ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ഭാഗം പൂര്‍ണ്ണമായും ബ്ലോക്ക് ആയി. കാറില്‍ ഡ്രൈവിങ് സീറ്റിലായിരുന്ന യുവാവ് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ യുവതി അയാളെ പിടിക്കുകയും പ്രഹരിക്കുകയും ചെയ്തു. 


പൊലീസ് ഇയാളെ ഫൂട്ട്പാത്തിലേക്ക് മാറ്റി ഇരുത്തിയപ്പോള്‍ യുവതി കാറില്‍ ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ നേര്‍ക്ക് കുതിച്ചെത്തി ആക്രമിക്കാന്‍ ശ്രമിച്ചു. ചുറ്റുമുണ്ടായിരുന്നവര്‍ ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.

Dailyhunt
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക