Image

സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി ഉയര്‍ന്നു

Published on 13 July, 2020
സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി ഉയര്‍ന്നു

കോട്ടയം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അബ്ദുള്‍ സലാമാണ് ( 71)മരിച്ചത്.

ഇദ്ദേഹം വൃക്ക, പ്രമേഹ രോഗിയാണ്. ഓട്ടോ ഡ്രൈവറാണ് അബ്ദുള്‍ സലാം. ഇദ്ദേഹത്തിന് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി ഉയര്‍ന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക