Image

ഫ്‌ലോറിഡയില്‍ രോഗബാധ റിക്കാര്‍ഡിട്ടു; മരണ സംഖ്യ അതനുസരിച്ച് ഉയരുന്നില്ല

Published on 12 July, 2020
ഫ്‌ലോറിഡയില്‍ രോഗബാധ റിക്കാര്‍ഡിട്ടു; മരണ സംഖ്യ അതനുസരിച്ച് ഉയരുന്നില്ല
മയാമി: ഒറ്റ ദിവസം 15000-ല്‍ പരം പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയ ഫ്‌ലോറിഡ ന്യു യോര്‍ക്കിന്റെ റിക്കാര്‍ഡ് മറികടന്നു. കോവിഡ് മൂര്‍ദ്ധന്യത്തിലായിരുന്ന ഏപ്രിലില്‍ 12,000-ല്‍ പരം പേര്‍ക്കാണു ന്യു യോര്‍ക്കില്‍ ഒറ്റ ദിവസം രോഗബാധ കണ്ടെത്തിയത്.

സണ്‍ഷൈന്‍ സ്റ്റേറ്റില്‍ ശനിയാഴ്ച 143,000 ത്തോളം പേരെ ടെസ്റ്റ് ചെയ്തപ്പോഴാണ് ഇത്രയും രോഗബാധ കണ്ടത്.ടെസ്റ്റ് നടത്തിയവരില്‍ 11 ശതമാനത്തില്‍ പരം പേര്‍ക്കാണു രോഗബാധ. നേരത്തെ 18 ശതമാനത്തില്‍ പരം പേര്‍ക്ക് രോഗബധ ഉണ്ടായിരുന്നു. ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ ടെസ്റ്റ് ചെയ്യുന്നവരില്‍ ഒരു ശതമാനത്തിനു മാത്രമാണു ഇപ്പോള്‍ രോഗബാധ.

ഫ്‌ലോറിഡയില്‍ ന്യു യോര്‍ക്കിലേ പോലെ മരണ സംഖ്യ ഉയരുന്നില്ലഎന്നതാണു ശ്രദ്ധേയം. ന്യു യോര്‍ക്കില്‍ പ്രായമുള്ളവരെയാണു രോഗം ബാധിച്ചതെങ്കില്‍ ഫ്‌ലോറിഡയില്‍ ചെറുപ്പക്കാരില്‍ കൂടുതലായി രോഗം കാണുന്നു. ചികില്‍സക്ക് കുറച്ചൊക്കെ ഫലപ്രദമായ മരുന്നു ലഭ്യമായതും രോഗത്തെപറ്റി കൂടുതല്‍ വ്യക്തത കൈവന്നതും മരണങ്ങള്‍ കുറയുന്നതിനു കാരണമായി. അതു പോലെ ആവശ്യത്തില്‍നുപേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങളും ലഭ്യമാണ്.

ഫ്‌ലോറിഡയില്‍ ഇന്നലെ 45 പേര്‍ മരിച്ചപ്പോള്‍ ന്യു യോര്‍ക്കില്‍ 5 പേരാണു മരിച്ചത്.

റിപ്പബ്ലിക്കനായ ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് സംസ്ഥാന വ്യാപകമായി ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനെ ഇപ്പോഴും എതിര്‍ക്കുകയാണ്.അടുത്ത മാസം സ്‌കൂള്‍ തുറക്കണമെന്നാണു ഗവര്‍ണറുടെ നിലപാട്.ഹോം ഡിപ്പോയുംവാല്മാര്‍ട്ടുമൊക്കെ തുറക്കാമെങ്കില്‍ സ്‌കൂളുകളും തുറക്കാമെന്ന് ഗവര്‍ണറുടേ ന്യായം.

ഡിസ്‌നി വേള്‍ഡ് തുറന്നുവെങ്കിലും അതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം ഉയരുന്നു. മയാമിയിലും മറ്റും പല കടകളുംസ്വമേധയാ അടക്കുന്നുണ്ട്.

ന്യു യോര്‍ക്കില്‍ സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും അത് നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ പറഞ്ഞു. മറ്റി സ്റ്റേറ്റുകളില്‍സംഭവിക്കുന്നത് ഇവിടെ ഉണ്ടാകരുത്. ന്യൂയോര്‍ക്കുകാര്‍ മാസ്‌ക് ധരിക്കാനും സാമൂഹികമായി അകലം പാലിക്കാനും കൈകഴുകാനുമുള്ള സന്നദ്ധത കൈവിടരുത്-അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്കില്‍ ശനിയാഴ്ച 62,418 കോവിഡ് 19 ടെസ്റ്റുകള്‍ നടത്തി, 677 എണ്ണം പോസിറ്റീവ് ആയി അല്ലെങ്കില്‍ 1.08 ശതമാനം. 801 പേര്‍ ആശുപത്രിയിലുണ്ട്.

ഫ്‌ലോറിഡ, ടെക്‌സസ്, അരിസോണ, കാലിഫോര്‍ണിയ, ജോര്‍ജിയ എന്നീ സ്റ്റേറ്റുകളിലാണുകോവിഡ് ബാധയും മരണവും കുതിച്ചുയരുന്നത്.

യുഎസില്‍ 134,600 ല്‍ അധികം ആളുകള്‍ വൈറസ് ബാധിച്ച് മരിച്ചു.
ആഗോള വ്യാപകമായി വൈറസ് ബാധിച്ചവരുടെ എണ്ണം 1,30,27,889 ആയി. മരിച്ചവരുടെ എണ്ണം 5,71,076.

75,75,523 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍. അമേരിക്ക- 34,13,995, ബ്രസീല്‍- 18,66,176, ഇന്ത്യ- 8,79,466, റഷ്യ- 7,27,162, പെറു- 3,26,326, ചിലി- 3,15,041, സ്‌പെയിന്‍- 3,00,988, മെക്‌സിക്കോ- 2,95,268, ബ്രിട്ടന്‍- 2,89,603, ദക്ഷിണാഫ്രിക്ക- 2,76,242.

വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ അമേരിക്ക- 1,37,782, ബ്രസീല്‍- 72,151, ഇന്ത്യ- 23,187, റഷ്യ- 11,335, പെറു- 11,870, ചിലി- 6,979, സ്‌പെയിന്‍- 28,403, മെക്‌സിക്കോ- 34,730, ബ്രിട്ടന്‍- 44,819, ദക്ഷിണാഫ്രിക്ക- 4,079.
see CDC daily statistics
Join WhatsApp News
CID Moosa 2020-07-12 22:42:20
Trump wanted to sell Puerto Rico following Hurricane Maria' Washington, July 13 US President Donald Trump considered selling Puerto Rico in the aftermath of the destructive Hurricane Maria in 2017, former acting Homeland Security Secretary Elaine Duke has told the New York Times. In an interview with the newspaper on Friday, Duke said that "the president's initial ideas were more of as a businessman", Xinhua news agency reported. Let us kick him out before he sells America
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക