Image

കോവിഡ് വാക്സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്സിറ്റി

Published on 12 July, 2020
കോവിഡ് വാക്സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്സിറ്റി

മോസ്‌കോ: ലോകത്തെ ആദ്യ കൊറോണ വൈറസ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യന്‍ യൂണിവേഴ്‌സിറ്റി.  സെചെനോവ് ഫസ്റ്റ് മോസ്‌കോ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് വാക്സിന്‍ പരീക്ഷണം നടന്നത്.

ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ആന്‍ഡ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വദിം തര്‍സോവ് ആണ് പരീക്ഷണം പൂര്‍ത്തിയാക്കിയകാര്യം അറിയിച്ചതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.  പരീക്ഷണത്തിന് വിധേയരായ വോളന്റിയര്‍മാരുടെ ആദ്യസംഘത്തെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യും.

രണ്ടാമത്തെ സംഘം ജൂലായ് 20 ന് ആശുപത്രിവിടുമെന്നും അധികൃതര്‍ പറഞ്ഞു. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂണ്‍ 18നാണ് യൂണിവേഴ്‌സിറ്റി തുടങ്ങിയത്. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്‌സിന്‍ നിര്‍മ്മിച്ചത്. 

വാക്‌സിന്‍ മനുഷ്യര്‍ക്ക് സുരക്ഷിതമാണോ എന്ന പരീക്ഷണമാണ് നടത്തിയതെന്നും അതില്‍ വിജയിച്ചുവെന്നും അധികൃതര്‍ അവകാശപ്പെട്ടു. വാക്‌സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക