Image

സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍നിന്ന് മൂന്ന് എംഎല്‍എമാര്‍ ജയ്പുരിലെത്തി

Published on 12 July, 2020
സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍നിന്ന് മൂന്ന് എംഎല്‍എമാര്‍ ജയ്പുരിലെത്തി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അശോക് ഗെയ്ലോത്തിന് പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ്. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയില്‍ 
പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നതും കോണ്‍ഗ്രസ് നിഷേധിച്ചു. ഇതിനിടയില്‍ സച്ചിന്‍ പൈലറ്റിനൊപ്പം ഡല്‍ഹിക്ക്പോയ മൂന്ന് എംഎല്‍എമാര്‍ ജയ്പുരില്‍ തിരിച്ചെത്തി. 

ഡല്‍ഹി സന്ദര്‍ശനം വ്യക്തപരമായിരുന്നുവെന്ന് ഇവരില്‍ ഒരാളായ രോഹിത് ബോഹ്‌റ പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട്  ചെയ്തു. അവിടെ വെച്ചാണ് മറ്റ് രണ്ട് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയതെന്നും ബോഹ്‌റ പറഞ്ഞു. തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും കോണ്‍ഗ്രസിനോട് കടപ്പെട്ടിരിക്കുന്നുവെന്നും കോണ്‍ഗ്രസിനോട് കടപ്പെട്ടിരിക്കുന്നുവെന്നും എംഎല്‍എമാരായ ഡാനിഷ് അബ്രറും ചേതന്‍ ദുഡിയും പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക