Image

ആ സ്വര്‍ണക്കടത്തുകാരന്‍ ‍ഞാനല്ല,​ സ്വപ്നയെയും സന്ദീപിനെയും അറിയില്ല,​ ഫൈസല്‍ ഫരീദ്

Published on 12 July, 2020
ആ സ്വര്‍ണക്കടത്തുകാരന്‍ ‍ഞാനല്ല,​ സ്വപ്നയെയും സന്ദീപിനെയും അറിയില്ല,​  ഫൈസല്‍ ഫരീദ്

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി താനല്ലെന്നും പ്രചരിക്കുന്ന ചിത്രം തന്‍റേത് തന്നെയെന്നും ചിത്രത്തിലുള്ള ഫൈസല്‍ ഫരീദിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി എന്ന രീതിയിലാണ് തന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. 



യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.


തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതിപ്പട്ടികയില്‍ എന്‍.ഐ.എ മൂന്നാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയ പേരാണ് ഫൈസല്‍ ഫരീദിന്‍റേത്. 


മറ്റു പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഫൈസല്‍ ഫരീദിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.. ഫൈസല്‍ ഫരീദിനെ അറസ്റ്റ് ചെയ്യുന്നതിന് യു..എ..ഇയുടെ സഹായം തേടുമെന്ന് എന്‍..ഐ.എ നേരത്തെ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക