Image

രാജ്ഭവനിലെ 18 പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്ര ഗവര്‍ണറും നിരീക്ഷണത്തില്‍

Published on 12 July, 2020
രാജ്ഭവനിലെ 18 പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്ര ഗവര്‍ണറും നിരീക്ഷണത്തില്‍
മുംബൈ: മഹാരാഷ്ട്ര ഗവര്‍ണറുടെ മുംബൈയിലെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണറുമായി അടുത്തിടപഴകുന്ന ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ക്വാറന്‍റീനില്‍ പ്രവേശിച്ചു.

രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായിരുന്ന രാജ്ഭവനിലെ നൂറോളം ജീവനക്കാരെ ആരോഗ്യവകുപ്പ് കോവിഡ് പരിശോധനക്ക് വിധേയമാക്കി. അതേസമയം, മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 2,46,600 ആയി.

മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചന്‍ (77), മകന്‍ അഭിഷേക് ബച്ചന്‍ (44) എന്നിവര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക