Image

വ്യാജ ചിത്രം നിര്‍മ്മിച്ച് പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐ

Published on 12 July, 2020
വ്യാജ ചിത്രം നിര്‍മ്മിച്ച് പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐ
ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്  പി എ മുഹമ്മദ് റിയാസിന്റെ വിവാഹ ചിത്രം വ്യാജമായി നിര്‍മിച്ച് പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐ .  മന്ത്രി ഇ പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇ.പി ജയരാജന്റെ  ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത്,   സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ മുഖം ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കൊല്ലത്തും ഇത് പ്രചരിപ്പിച്ച മറ്റൊരു  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കണ്ണൂരും ഡി.വൈ.എഫ്.ഐ പരാതി നല്‍കി.  

വസ്തുതകളെ മുന്‍നിര്‍ത്തി ആശയ പരമായ രാഷ്ട്രിയ പ്രതിരോധം തീര്‍ക്കുന്നതിന്  പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ നെറികേടാണ്. നീചമായ ഈ രാഷ്ട്രീയ പ്രവര്‍ത്തനം  പൊതു സമൂഹം തിരിച്ചറിയും.  വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങള്‍   കോണ്‍ഗ്രസ്  സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ഈ വ്യാജ ചിത്രം വാട്!സ്ആപ്പ്  വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവര്‍ക്കെതിരെയും  സംസ്ഥാനത്ത് പ്രാദേശികമായി പരാതി  നല്‍കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക