Image

ഭാര്യയുടേതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം പരിശോധനക്കയച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു.

Published on 12 July, 2020
ഭാര്യയുടേതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം പരിശോധനക്കയച്ച  ഡോക്ടര്‍ക്കെതിരെ കേസെടുത്തു.
സിംഗ്രോലി: ഭാര്യയുടേതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം കൊവിഡ് പരിശോധനക്കായി അയച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സിംഗ്രോലിയിലെ ഖുത്തര്‍ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ അഭയ് രജ്ഞന്‍ സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പകര്‍ച്ചവ്യാധി ദുരന്ത നിവാരണ നിയമപ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് പോസിറ്റീവായ ഇദ്ദേഹതതിന്‍റെ ചികിത്സ പൂര്‍ത്തിയാക്കിയാലുടന്‍ നടപടിയെടുക്കുമെന്ന് ബൈധാന്‍ പൊലീസ് വ്യക്തമാക്കി.

മധ്യപ്രദേശ് സ്വദേശിയായ ഡോക്ടറും കുടുംബവും കഴിഞ്ഞ മാസം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഭാര്യക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായി. സ്രവ പരിശോധനക്കായി ഭാര്യയുടെ സ്രവസാമ്പിളിനുപകരം ഇദ്ദേഹം നല്‍കിയത് ജോലിക്കാരിയുടെ സാമ്പിളാണ്. അനുമതിയില്ലാതെ ലീവെടുത്ത് വിവാഹത്തില്‍ പങ്കെടുത്ത കാര്യം അധികൃതരില്‍ നിന്ന് മറച്ചുവക്കാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്തത്.

കിഴക്കന്‍ യു.പിയിലെ ബെല്ലിയയിലാണ് ഇദ്ദേഹം കുടുംബാംഗങ്ങള്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്തത്. ജൂണ്‍ 23 ന് പോയ ഇദ്ദേഹം ജൂലൈ 1 ന് തിരികെയെത്തി. എന്നാല്‍ ക്വാറന്‍റീനില്‍ കഴിയാതെ ഡ്യൂട്ടി തുടരുകയായിരുന്നു. പിന്നീട് ഭാര്യയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായപ്പോഴാണ് വീട്ടുജോലിക്കാരിയുടെ പേരില്‍ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചത്.

ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അധികൃതര്‍ ജോലിക്കാരിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഡോക്ടറുള്‍പ്പെടെയുള്ളവര്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക