Image

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസിലെത്തിച്ചു

Published on 12 July, 2020
 സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസിലെത്തിച്ചു
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസിലെത്തിച്ചു. കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷമാണ് ഇരുവരെയും കടവന്ത്രയിലെ എന്‍.ഐ.എ. ഓഫീസില്‍ എത്തിച്ചത്.

പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍.ഐ.എ. ഓഫീസിന് മുന്നില്‍ തടിച്ചുകൂടി. പോലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

ആലുവ കമ്പനിപ്പടിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചു. ഇതിനെത്തുടര്‍ന്ന് അല്പസമയം യാത്ര തടസ്സപ്പെട്ടു. പിന്നീട് പോലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ വിരട്ടിയോടിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക