Image

കൊവിഡ്: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 28,000 പുതിയ കേസുകള്‍

Published on 12 July, 2020
കൊവിഡ്: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 28,000 പുതിയ കേസുകള്‍

ന്യൂഡല്‍ഹി| ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് സര്‍ക്കാര്‍. 24 മണിക്കൂറിനിടെ 28,637 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ മൊത്തം കേസുകളുടെ എണ്ണം 8,49,553 ആയി.


24 മണിക്കൂറിനിടെ 551 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവെര 22,674 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചതായും 5,34,621 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ പറഞ്ഞു.


മഹാരാഷട്ര, തമിഴ്‌നാട്, ഡല്‍ഹി, തെലങ്കാന, കര്‍ണാടക, അസം, ബീഹാര്‍ തുടങ്ങി ഏഴ് സംസ്ഥാനങ്ങളില്‍ ഒരു ദിവസം കൊണ്ട് 78 ശതമാനം കേസുകളാണ് വര്‍ധിച്ചതെന്നും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക