ഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ സഹായം വേണ്ട കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഓക്സിജന്‍ സഹായം നല്‍കേണ്ടി വരുന്ന രോഗികളുടെ എണ്ണം ഒരു മാസത്തില്‍ അഞ്ചില്‍ നിന്ന് ഏഴു ശതമാനമായി ഉയര്‍ന്നു.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമ്ബോഴും ഗുരുതര സ്ഥിതിയിലുള്ള രോഗികള്‍ കുറവാണെന്നതായിരുന്നു ആശ്വാസം. കൊവിഡ് വ്യാപനം കൂടുതല്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായതിന് പിന്നാലെയാണ് ഓക്സിജന്‍ സഹായം വേണ്ട കേസുകളും കൂടിയതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.