Image

സ്വർണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയെന്ന് വിശ്വസിക്കുന്ന മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി

Published on 12 July, 2020
സ്വർണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയെന്ന് വിശ്വസിക്കുന്ന മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി

തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയെന്ന് വിശ്വസിക്കുന്ന മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി. ഇന്ന് പുലർച്ചെ മലപ്പുറത്തെ വീട്ടിൽ എത്തിയായിരുന്നു അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

മലപ്പുറത്ത് നിന്ന് അറസ്റ്റിലായത് പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസ് ആണെന്നാണ് വിവരം. പ്രത്യേക വാഹനത്തിൽ കൊച്ചിയിൽ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്വർണ്ണക്കടത്ത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസിൽ തന്നെയാണ് ഇപ്പോഴുള്ളത്. ഇരുവരേയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക