Image

പിടിയിലാകാതിരിക്കാന്‍ സ്വപ്ന മുഖത്ത് രൂപമാറ്റം വരുത്തി, മകളുടെ ഫോണ്‍ വിനയായി

Published on 11 July, 2020
പിടിയിലാകാതിരിക്കാന്‍ സ്വപ്ന മുഖത്ത് രൂപമാറ്റം വരുത്തി, മകളുടെ ഫോണ്‍ വിനയായി
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും മുഖത്ത് ചില മാറ്റങ്ങള്‍ വരുത്തിയാണ് ഒളിവില്‍ പോയതെന്നും സൂചന. ശനിയാഴ്ച ഉച്ചയോടെ തന്നെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) വലയില്‍ ആയിരുന്നതായി വിവരം. വൈകിട്ട് ഏഴു മണിയോടെയാണ് ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ എന്‍ഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുന്നത്. ഡൊംലൂര്‍ എന്‍ഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാന്‍ എത്തിച്ചത്.

ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണ്‍ ചെയ്തതില്‍ നിന്നു ലഭിച്ച സൂചന എന്‍ഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം. കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവില്‍ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തില്‍ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്. മുന്‍കൂര്‍ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി കൊച്ചിയിലും ഇവര്‍ എത്തിയിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവര്‍ ബെംഗളൂരുവിലേക്കു കടന്നത്.

ഫോണ്‍ ഉള്‍പ്പെടെ പിന്തുടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന ഒന്നും കയ്യില്‍ കരുതാതെയായിരുന്നു സ്വപ്ന യാത്ര ചെയ്തിരുന്നത്. എന്നാല്‍ മകള്‍ ഉപയോഗിച്ച ഫോണ്‍ ഇവര്‍ക്ക് കുരുക്കാകുകയായിരുന്നു. സ്വപ്നയ്‌ക്കൊപ്പം അവരുടെ ഭര്‍ത്താവും മക്കളും പ്രതി സന്ദീപും യാത്ര ചെയ്ത് ബെംഗളൂരുവില്‍ എത്തി. ഇവര്‍ താമസിക്കാന്‍ എത്തിയ കോറമംഗലയിലെ ഫ്‌ലാറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് എന്‍ഐഎയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവിടെയെത്തിയ സംഘം ഫ്‌ലാറ്റിലുള്ളത് സ്വപ്നയും സംഘവും തന്നെയെന്ന് ഉറപ്പാക്കി പിടികൂടിയത്. ബെംഗളൂരുവിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്‌ലാറ്റിലാണ് ഇവര്‍ തങ്ങിയതെന്നാണ് വിവരം.

മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജന്‍സിന് ഇവരെ പിന്തുടരാന്‍ സഹായകമായെന്നും സൂചനയുണ്ട്. സന്ദേശങ്ങള്‍ പല ഫോണുകള്‍ കൈമാറിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് എങ്കിലും സന്ദേശത്തിന്റെ ഉറവിട ഐപി വിലാസം തിരിച്ചറിഞ്ഞ് അതിനെ വെള്ളിയാഴ്ച മുതല്‍ തന്നെ കേന്ദ്ര ഇന്റലിജന്‍സ് പിന്തുടരുന്നുണ്ടായിരുന്നു.

Join WhatsApp News
മലകളും 2020-07-11 21:25:38
ചില മലകൾ കീഴടക്കാനാകാത്തതു്, മലയുടെ വലുപ്പം കൊണ്ടല്ല, മനസ്സിൻ്റെ ആത്മാർത്ഥതയില്ലായ്യ കൊണ്ടാണു്! വിശാലമായ വീഥികളിൽ മാത്രം സഞ്ചരിക്കുന്നവർക്കു ചെങ്കുത്തായ പാതകൾ, അതികഠിനങ്ങളായി തോന്നാം. എന്നാൽ, മറ്റു ചിലർക്കവ, അതിജീവന മാർഗ്ഗങ്ങളും! ആയുഷ്കാലം മുഴുവൻ, താഴ് വാരങ്ങളിൽ തമ്പടിക്കുന്നതിൽ, എന്തു ഹരമാണുള്ളത്? വല്ലപ്പോഴുമെങ്കിലും, കുന്നിൻ മുകളിലേക്കു നോക്കാനാകണം; പതുക്കെ ചുവടുകൾ വയ്ക്കാനാരംഭിക്കണം! സമതലങ്ങളിലുള്ളതിനേക്കാൾ സുന്ദരമായിരിക്കും, മലമുകളിലെ കാഴ്ചകൾ. കീഴടക്കാൻ മനസ്സുള്ളവൻ്റെ മുമ്പിൽ, ഏതു മലയും തല കുനിക്കും! സർവ്വേശ്വരൻ തുണയ്ക്കട്ടെ. ഏവർക്കും നന്മകൾ നേരുന്നു. നന്ദി, തമസ്ക്കാരം.
തലയിണമന്ത്രം 2020-07-12 00:17:58
മലകൾ കീഴടക്കുന്നതിന് മുൻപ് തലയിണയുടെ മുകളിലൂടെ കേറാൻ പഠിക്കണം പണ്ടൊരാൾ മല കയറാൻ പോയി. വളരെ രാത്രിയാതുകൊണ്ട് മല കയറാൻ കഴിഞ്ഞില്ല . അന്ന് രാത്രി എവിടെ താങ്ങും എന്ന് വിഷമിച്ചപ്പോൾ അങ്ങകലെ ഒരു വെളിച്ചം കണ്ടു അവിടേക്ക് കാലു നീട്ടി വച്ചു നടന്നു . അവിടെ ചെന്നപ്പോൾ ഒരു സ്ത്രീ ഒറ്റക്കെയുള്ളു. അവരോട് അവസ്ഥ പറഞ്ഞു . അവർ പറഞ്ഞു വിഷമിക്കേണ്ട ഇന്ന് ഇവിടെ രാപാർത്തുകൊള്ളു. അങ്ങനെ അദ്ദേഹം അവിടെ അന്തി ഉറങ്ങാൻ തീരുമാനിച്ചു . തൻറെ അഥിതിക്കായ്‌ കട്ടിൽ ഒരുക്കുന്നത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു വേണ്ട ഞാൻ നിലത്തു കിടന്നോളാം നിങ്ങൾ കട്ടിലിൽ ഉറങ്ങിക്കോ . അവർ പറഞ്ഞു വേണ്ട നിങ്ങൾ എന്റെ അഥിതിയാണ് കട്ടിലിൽ കിടന്നോളു . അവസാനം അവർ ഒരു ഒത്തുതീർപ്പിൽ എത്തി . നമ്മൾക്ക് രണ്ടുപേർക്കും കട്ടിലിൽ കിടക്കാം പക്ഷെ ഇടയിൽ ഒരു തലയിണ വയ്ക്കാം . അങ്ങനെ അവർ രാത്രിയിൽ നന്നായി ഉറങ്ങി. പിറ്റേ ദിവസം അയാൾ മല കയറാൻ പോകാൻ തയാറായപ്പോൾ , സ്ത്രീ പറഞ്ഞു . നിങ്ങൾക്ക് മല കയറാൻ കഴിയുമെന്ന് തോന്നുന്നില്ല . അയാൾ ആകാംഷയോടെ കാര്യം തിരക്കി . അവർ പറഞ്ഞു " നിങ്ങൾക്ക് ഒരു തലയിണയുടെ മുകളിലൂടെ കയറാൻ അറിഞ്ഞു കൂടാ പിന്നെ എങ്ങനെ മല കയറാൻ സാധിക്കും .
രാജു തോമസ് 2020-07-12 19:05:19
ഹേ നിരൂപകാ, ബലേ ബേഷ്! കഥ സുഖിച്ചു. പ്രശ്‍നം തലയണ തലയിണ ആയിപ്പോയി എന്നതാണല്ലൊ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക