Image

പുകമറയുയര്‍ത്തുന്നവര്‍ യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് കോടിയേരി

Published on 11 July, 2020
പുകമറയുയര്‍ത്തുന്നവര്‍ യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന്   കോടിയേരി
തിരുവനന്തപു രം: സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതില്‍ വിവാദങ്ങളുടെ പുകമറയുയര്‍ത്തുന്നവര്‍ യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോവിഡ് കാലത്ത് നാട്ടുകാരെ കുരുതികൊടുത്ത് ഹീനമായ രാഷ്ട്രീയ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന ബി.ജെ.പി-യു.ഡി.എഫ് കൂട്ടുകെട്ടിനെ ജനം തിരിച്ചറിയും.

സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടുകൊടുക്കാന്‍ ഇടപെട്ടത് സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ക്ലിയറിങ് ഏജന്റാണ് എന്നത് നിസ്സാരമല്ല. അതിനുപിന്നാലെയാണ് സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്രബാഗിലല്ലെന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പ്രസ്താവന. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലാണെന്ന് എന്‍.ഐ.എ സ്ഥിരീകരിച്ചു. അതോടെ മുരളീധരന്‍ സംശയനിഴലിലായി. ഈ സാഹചര്യത്തില്‍ വിദേശകാര്യ സഹമന്ത്രിയുടെ കസേരയിലിരിക്കുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കണം.

കേസിലെ പ്രതി സ്വപ്നയുടെ വക്കാലത്ത് ഏറ്റെടുത്തത് സംഘ്പരിവാര്‍ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതാവാണ്. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു -അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക