Image

ന്യൂജേഴ്‌സി കാര്‍ട്ടറൈറ്റ്‌ ദേവാലയത്തില്‍ സംയുക്ത വി.ബി.എസ്‌ 15-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 15 July, 2011
ന്യൂജേഴ്‌സി കാര്‍ട്ടറൈറ്റ്‌ ദേവാലയത്തില്‍ സംയുക്ത വി.ബി.എസ്‌ 15-ന്‌
ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ ന്യൂജേഴ്‌സി, സ്റ്റാറ്റന്‍ഐലന്റ്‌ മേഖലയിലെ നാലു ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിവരുന്ന സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂലൈ 15-ന്‌ വെള്ളിയാഴ്‌ച മുതല്‍ 17-ന്‌ ഞായറാഴ്‌ച വരെ കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ (611 Roosevelt Ave, Carteret, NJ) നടത്തപ്പെടുന്നു. "Inside out outside down in main street-where Jesus Makes a Difference every day' എന്നതാണ്‌ ഈവര്‍ഷത്തെ വി.ബി.എസിന്റെ മുഖ്യചിന്താവിഷയം.

കുട്ടികളുടേയും മുതിര്‍ന്നവരുടേയും സൗകര്യാര്‍ത്ഥം സമയക്രമീകരണം ചെയ്‌തിട്ടുള്ള വി.ബി.എസ്‌ വെള്ളിയാഴ്‌ച വൈകുന്നേരം ആറുമണിക്ക്‌ ഉദ്‌ഘാടനം ചെയ്യും. സുജ ജോണ്‍സന്‍ (സെന്റ്‌ ജോണ്‍സ്‌ സ്റ്റാറ്റന്‍ഐലന്റ്‌), ഏബ്രഹാം മാത്യു (സെന്റ്‌ ജോര്‍ജ്‌ കാര്‍ട്ടറൈറ്റ്‌), സോണിയ ആകര്‍ഷ്‌ (സെന്റ്‌ ജയിംസ്‌ ലിവിംഗ്‌സ്റ്റണ്‍), ജീനാ ജയിംസ്‌ (മോര്‍ ഗ്രിഗോറിയോസ്‌ സ്റ്റാറ്റന്‍ഐലന്റ്‌) എന്നിവര്‍ വിവിധ ദിവസങ്ങളില്‍ തീം പ്രസന്റേഷന്‍ നടത്തുന്നതാണ്‌. കാര്‍ണിവല്‍, ബ്രൗണ്‍ ബാഗ്‌ ബിസ്‌ട്രോ, സൈഡ്‌ വാക്ക്‌ സെലിബ്രേഷന്‍, പാരബിള്‍ പ്രൊഡക്ഷന്‍സ്‌ തുടങ്ങിയ വിവിധ സെഷനുകളിലായി ആദ്ധ്യാത്മിക വിജ്ഞാനത്തിനും വിനോദത്തിനുമുതകുന്ന ഒട്ടനവധി പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന്‌ വി.ബി.എസ്‌ കമ്മിറ്റിക്കുവേണ്ടി സൂസന്‍ ജോണ്‍ (കോര്‍ഡിനേറ്റര്‍) അറിയിച്ചു. എല്ലാദിവസവും പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കുമായി ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്‌. നാല്‌ ഇടവകകലും, വി.ബി.എസ്‌ അഭ്യുദയകാംക്ഷികളായ വ്യക്തികളുമാണ്‌ സ്‌പോണ്‍സര്‍മാര്‍.

സമാപന ദിവസമായ ഞായറാഴ്‌ച ഘോഷയാത്ര, കലാവതരണം എന്നിവയോടെ പരിപാടികള്‍ സമാപിക്കും. മോര്‍ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ സ്റ്റാറ്റന്‍ഐലന്റ്‌, സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌ സ്റ്റാറ്റന്‍ഐലന്റ്‌, സെന്റ്‌ ജയിംസ്‌ ചര്‍ച്ച്‌ ലിവിംഗ്‌സ്റ്റണ്‍, സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ കാര്‍ട്ടറൈറ്റ്‌ എന്നീ ഇടവകകളിലെ വന്ദ്യ വൈദീകശ്രേഷ്‌ഠര്‍, സണ്‍ഡേ സ്‌കൂള്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വി.ബി.എസില്‍ ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സൂസന്‍ ജോണ്‍ (കോര്‍ഡിനേറ്റര്‍) 732 457 6504. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
ന്യൂജേഴ്‌സി കാര്‍ട്ടറൈറ്റ്‌ ദേവാലയത്തില്‍ സംയുക്ത വി.ബി.എസ്‌ 15-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക