Image

കോവിഡ്: കുവൈറ്റിലെ ഫ്രൈഡേ മാര്‍ക്കറ്റ് അടച്ചുപൂട്ടി

Published on 11 July, 2020
കോവിഡ്: കുവൈറ്റിലെ ഫ്രൈഡേ മാര്‍ക്കറ്റ് അടച്ചുപൂട്ടി
കുവൈറ്റ് സിറ്റി : ഫ്രൈ ഡെ മാര്‍ക്കറ്റ് വീണ്ടും അടച്ചു പൂട്ടി.മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മഫൂഹിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണു നടപടി. കൊറോണ പശ്ചാത്തലത്തില്‍ നേരത്തെ അടച്ചിട്ടിരുന്ന ഫ്രൈ ഡെ മാര്‍ക്കറ്റ് കഴിഞ്ഞ ദിവസമാണു വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്.

ആരോഗ്യ പ്രതിരോധ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ഉണ്ടായ വീഴ്ച , ഗേറ്റുകള്‍ക്ക് മുന്നിലെ തിരക്ക് തുടങ്ങിയ കാരണങ്ങളെ തുടര്‍ന്നാണു മാര്‍ക്കറ്റ് അടയ്ക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

അതേസമയം സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തിയശേഷം വിപണി വീണ്ടും തുറക്കാന്‍ പുതിയ തീയതി നിശ്ചയിക്കുമെന്നാണ് മുന്‍സിപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക