Image

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് : 234 പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെ;രണ്ടു മരണം കൂടി

Published on 11 July, 2020
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് : 234 പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെ;രണ്ടു മരണം കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ്.234 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.143 പേര്‍ രോഗമുക്തരായിട്ടുണ്ട്.   


രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് 66കാരനായ സെയ്ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്.


 ഇന്ന് 16 ഹോട്ട് സ്‌പോട്ടുകള്‍ വര്ധിച്ചു. ആകെ 195 ഹോട്ട് സ്‌പോട്ടുകള്‍.   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക