Image

മിര നായരുടെ സീരീസ് ജുലൈ 26 ന്

Published on 11 July, 2020
മിര നായരുടെ സീരീസ് ജുലൈ 26 ന്
മിര നായര്‍ സംവിധാനം ചെയ്യുന്ന സീരീസ് എ സ്യൂട്ടബിള്‍ ബോയ് ട്രെയിലര്‍ പുറത്തിറങ്ങി. തബു, ഇഷാന്‍ ഖട്ടര്‍ എന്നിവരാണ് ഇതില്‍ പ്രധാന വേഷത്തിലെത്തുന്നത്. ജുലൈ 26 മുതല്‍ രാത്രി 9 മണിക്ക് ബിബിസി വണ്ണില്‍ സീരീസ് പ്രദര്‍ശനത്തിനെത്തും.

ഇതേ പേരിലുള്ള വിക്രം സേതിന്റെ നോവലിനെ ആസ്പദമാക്കിയാണ് മിര നായര്‍ സീരീസ് ഒരുക്കിയിരിക്കുന്നത്. 1993 ലാണ് വിക്രം സേത് സ്യൂട്ടബിള്‍ ബോയ് പുറത്തിറക്കിയത്.


റാം കപൂര്‍, തന്യ മണിക്തല, രസിക ദുഗല്‍ തുടങ്ങിയവരും സീരീസില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 14 വര്‍ഷത്തിന് ശേഷം തബുവും മിര നായരും ഒന്നിക്കുന്ന പ്രൊജക്ടാണ് സ്യൂട്ടബിള്‍ ബോയ്. ദി നെയിംസെയ്ക്കിലാണ് ഇരുവും അവസാനമായി ഒന്നിച്ചത്.



രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് തൊട്ടുപിന്നാലെയുള്ള പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മാന്‍ കപൂര്‍ എന്ന കഥാപാത്രമായി ഇഷാനും സയീദ ഭായിയായി തബുവും വേഷമിടുന്നു. 


ബിബിസി വണ്‍  പ്രൊഡക്‌ഷന്‍. ആറ് ഭാഗങ്ങളായാകും ചിത്രം എത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക