Image

സ്വര്‍ണ്ണക്കടത്ത് കേസ്: ഫാസില്‍ ഫരീദിനായി വലവിരിച്ച്‌ എന്‍ ഐ എ

Published on 11 July, 2020
സ്വര്‍ണ്ണക്കടത്ത് കേസ്: ഫാസില്‍ ഫരീദിനായി വലവിരിച്ച്‌ എന്‍ ഐ എ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിന് ഭീകരവാദവുമായുള്ള ബന്ധങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ശക്തമായ തെളിവുകളുമായി എന്‍ ഐ എയും കസ്റ്റംസും.


 കേസിലെ കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. സ്വര്‍ണ്ണം കൈമാറിയത് ആര്‍ക്കൊക്കെയെന്ന് സരിത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങള്‍ ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.


സ്വര്‍ണ്ണം വാങ്ങിയ വ്യക്തികള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ളതായാണ് സൂചന. ഇവരെ ഉടനടി പിടികൂടാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ്. 


യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നാം പ്രതി ഫാസില്‍ ഫരീദിന്‍റെ കൂടുതല്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായിട്ടുണ്ട്. 


യു എ ഇയില്‍ ഒരു ട്രേഡിംഗ് ഏജന്‍സി നടത്തുന്ന ഇയാളുടെ രഹസ്യ ബന്ധങ്ങളിലേക്ക് വ്യക്തമായ അന്വേഷണം നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് യുഎഇ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.


ഫാസില്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടു വരാനുള്ള സാദ്ധ്യതകള്‍ സജീവമാണ്. മറ്റ് ചില കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ നേരത്തേ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 


വിദേശ രാജ്യങ്ങളില്‍ പോയി അന്വേഷണം നടത്താനുള്ള അധികാരം എന്‍ ഐ എയ്ക്ക് ഉണ്ട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക