Image

വാറന്‍ ബഫറ്റിനെ മറികടന്നു, ടെസ്‌ല സി.ഇ.ഒ എയ്‌ലോണ്‍ മസ്‌ക് ലോകത്തെ ഏഴാമത്തെ സമ്ബന്നന്‍

Published on 11 July, 2020
വാറന്‍ ബഫറ്റിനെ മറികടന്നു, ടെസ്‌ല സി.ഇ.ഒ എയ്‌ലോണ്‍ മസ്‌ക് ലോകത്തെ ഏഴാമത്തെ സമ്ബന്നന്‍

ന്യൂയോര്‍ക്ക്: ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക് ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചികയില്‍ വാറന്‍ ബഫെറ്റിനെ മറികടന്ന് ലോകത്തെ ഏഴാമത്തെ സമ്ബന്ന വ്യക്തിയായി. 


ടെസ്‌ലയുടെ ഓഹരി 10.8 ശതമാനം ഉയര്‍ന്ന് 1,544 ഡോളറിലെത്തിയതായി ബ്ലൂംബെര്‍ഗ് പറഞ്ഞിരുന്നു. അതിന്റെ വിപണി മൂല്യം 286.5 ബില്യണ്‍ ഡോളറാണ്. ടെസ്‌ലയുടെ 20.8% ഓഹരികള്‍ മസ്‌ക്കിന്റെ കൈവശമുണ്ട്. ആകെ ഓഹരി തുക 60 ബില്യണ്‍ ഡോളറില്‍ താഴെയാണ്.


സ്‌പേസ് എക്‌സിന്റെയും, സ്വകാര്യ ഉടമസ്ഥതയിലുള്ളൊരു ടണലിങ്ങ് കമ്ബനിയുടേയും ഓഹരിയുടമ കൂടിയാണ് എയ്‌ലോണ്‍ മസ്‌ക്. കഴിഞ്ഞ 12 മാസത്തിനിടെ ടെസ്‌ലയുടെ സ്റ്റോക്ക് 500 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു, ഇത് എസ് ആന്റ് പി 500 ലെ മിക്കവാറും എല്ലാ കമ്ബനിയുടെയും മൂല്യത്തേക്കാള്‍ കൂടുതലാണ്.


ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേ സ്റ്റോക്ക്, സംഭാവന ചെയ്തതിനെ തുടര്‍ന്ന് ഈ ആഴ്ച ബഫറ്റിന്റെ സമ്ബാദ്യത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. തന്റെ സമ്ബത്തിന്റെ ഭൂരിഭാഗവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് ബഫറ്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക