Image

ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 27,000ല്‍ അധികം പുതിയ രോഗികള്‍; 519 പേര്‍ കൂടി മരിച്ചു

Published on 11 July, 2020
 ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 27,000ല്‍ അധികം പുതിയ രോഗികള്‍; 519 പേര്‍ കൂടി മരിച്ചു


ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27,114 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 8,20,916ല്‍ എത്തി. 

ഇന്നലെ 519 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 22,123ല്‍ എത്തി. 5,15,386 പേര്‍ രോഗമുക്തരായപ്പോള്‍, 2,83,407 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 62.78% ആണ് രോഗമുക്തരുടെ നിരക്ക്. നാലു ദിവസത്തിനുള്ളിലാണ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തില്‍ നിന്ന് എട്ടു ലക്ഷത്തില്‍ എത്തിയത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക