Image

സ്വര്‍ണക്കടത്ത്: അന്വേഷണ നേതൃത്വം എന്‍.ഐ.എ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പിക്ക്

Published on 11 July, 2020
 സ്വര്‍ണക്കടത്ത്: അന്വേഷണ നേതൃത്വം എന്‍.ഐ.എ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പിക്ക്


തിരുവനന്തപുരം: നയതന്ത്ര ബന്ധത്തിന്റെ മറവില്‍ സ്വര്‍ണം കള്ളക്കടത്തിന് ശ്രമിച്ച കേസില്‍ അന്വേഷണ നേതൃത്വം എന്‍.ഐ.എ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി രാധാകൃഷ്ണപിള്ളയ്ക്ക്. കളയിക്കാവിള എസ്.ഐയുടെ കൊലപാതകകേസുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതല വഹിച്ചിരുന്ന ഇദ്ദേഹം നിലവില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട്് ചെന്നൈയിലാണ്. കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഏറ്റെടുത്തേക്കും.


എന്‍ഐഎ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാണ് കേസില്‍ അന്വേഷണം നടക്കുക. എന്‍ഐഎ കേസ് സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്.  ദേശസുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന് വിലയിരുത്തിയാണ് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസിന്റെ അന്വേഷണം എന്‍ഐ.ഐ ഏല്‍പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക