Image

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്

Published on 11 July, 2020
 ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്


ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് നഴ്‌സുമാരും കൊവിഡ് ബാധിച്ചവരില്‍ പെടുന്നു. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവരുമായി അടുത്തിടപഴകിയ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍ പോയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക