Image

ഷിക്കാഗോ സാഹിത്യവേദി ജൂണ്‍ ഒന്നിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 31 May, 2012
ഷിക്കാഗോ സാഹിത്യവേദി ജൂണ്‍ ഒന്നിന്‌
ഷിക്കാഗോ: സാഹിത്യവേദിയുടെ 164-മത്‌ സാഹിത്യസമ്മേളനം ജൂണ്‍ ഒന്നാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ (2200 S. Elmhurst, Mt Prospect, IL ) വെച്ച്‌ കൂടുന്നതാണെന്ന്‌ കോര്‍ഡിനേറ്റര്‍ ജോണ്‍ സി. ഇലക്കാട്ട്‌ അറിയിച്ചു.

സഞ്ചാരം (The Journey) എന്ന സിനിമയുടെ പ്രദര്‍ശനവും, ആസ്വദനവുമാണ്‌ ഈ സാഹിത്യസമ്മേളത്തിലെ മുഖ്യ ചര്‍ച്ചാവിഷയം.

കേവലം അഞ്ചു വയസുമാത്രം പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലെത്തി പഠിച്ച്‌ അറ്റോര്‍ണിയായി ജോലി ചെയ്യുന്ന ശ്രീമതി ലിജി ജെ. പുല്ലാപ്പള്ളി കഥ, സംഭാഷണം, സംവിധാനം, നിര്‍മാണം എന്നിവ നിര്‍വഹിച്ച്‌ പ്രശസ്‌ത സിനിമാതാരങ്ങളായ കെ.പി.എ.സി ലളിത, വത്സലാ മേനോന്‍, ശ്രുതി മേനോന്‍, വിലാസിനി നായര്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചേര്‍ന്ന്‌ അഭിനയിച്ച, അമേരിക്കന്‍ ജീവിത പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചലച്ചിത്രമാണ്‌ സഞ്ചാരം (The Journey).

163-മത്‌ സാഹിത്യവേദി മെയ്‌ നാലാം തീയതി ശ്രീമതി ഉമാരാജയുടെ അധ്യക്ഷതയില്‍ കൂടി. പ്രശസ്‌ത കര്‍ണ്ണാടക സംഗീതാലാപന വിദഗ്‌ധ ശ്രീമതി എം.എസ്‌. സുബ്ബലക്ഷ്‌മിയുടെ സംഗീതാലാപനത്തെ ആസ്‌പദമാക്കി പ്രൊഫ. ഇ.ജെ. ജേക്കബ്‌ പ്രബന്ധം അവതരിപ്പിച്ചു. രവി രാജ റിക്കോര്‍ഡ്‌ ചെയ്‌ത്‌ അവതരിപ്പിച്ച എം.എസ്‌. സുബ്ബലക്ഷ്‌മിയുടെ പ്രസിദ്ധ ഗാനങ്ങള്‍ പ്രബന്ധത്തിനു മാറ്റുകൂട്ടി.

ചാക്കോ ഇട്ടിച്ചെറിയ `സുബ്ബലക്ഷ്‌മി പ്രണാമം' എന്ന കവിത എഴുതി അവതരിപ്പിച്ചു. പ്രശസ്‌ത തിരകഥാകൃത്ത്‌ ടി. ദാമോദരന്റേയും, പ്രശസ്‌ത അഭിനേതാവ്‌ ജോസ്‌ പ്രകാശിന്റേയും നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി. ഷാജന്‍ ആനിത്തോട്ടത്തിന്റെ കൃതജ്ഞതാ പ്രകടനത്തോടുകൂടി, ജോസ്‌ &ലീല പുല്ലാപ്പള്ളി സ്‌പോണ്‍സര്‍ ചെയ്‌ത സാഹിത്യവേദി അവസാനിച്ചു. 164-മത്‌ സാഹിത്യവേദിയിലേക്ക്‌ സാഹിത്യസ്‌നേഹികള്‍ക്ക്‌ സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലിജി പുല്ലാപ്പള്ളി (847 390 6688), ഷാജന്‍ ആനിത്തോട്ടം (847 322 1181), ജോണ്‍ ഇലക്കാട്ട്‌ (773 282 4955).
ഷിക്കാഗോ സാഹിത്യവേദി ജൂണ്‍ ഒന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക